x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അതിജീവിതകളുടെ പേരു വെളിപ്പെടുത്തി: ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ കേസ്


Published: February 27, 2026 11:08 AM IST | Updated: February 27, 2026 11:33 AM IST

തിരുവനന്തപുരം: മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയ്ക്കെതിരെ പോക്സോ അടക്കുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു. അതിജീവിതകളായ പെൺകുട്ടികളുടെ പേരുകൾ ബ്ലോഗുകളിലും വീഡിയോകളിലും വെളിപ്പെടുത്തിയതിന്‍റെ പേരിലാണ് കേസ്

ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്‍റെ നിർദേശപ്രകാരം മ്യൂസിയം പോലീസാണ് കേസെടുത്തത്. പരാതിക്കാരനായ മനുഷ്യാവകാശ സംഘടനാ പ്രവർത്തകൻ ആർ. ജയചന്ദ്രൻ മ്യൂസിയം പോലീസിൽ കേസ് നൽകിയിരുന്നെങ്കിലും നടപടി എടുക്കാത്തതു കൊണ്ടാണ് കോടതിയെ സമീപിച്ചത്.

2016 മുതൽ ചെയ്ത ചില വീഡിയോകളിൽ കിളിരൂർ - കവിയൂർ കേസുൾപ്പെടെയുള്ള പീഡന സംഭവങ്ങളിലെ അതിജീവതയുടെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെയും പേരും വിശദാംശങ്ങളും വെളിപ്പെടുത്തിയതിനാണ് പോക്സോ വകുപ്പ് ചേർത്ത് കേസെടുത്തത്.

Tags : survivors POCSO R. Sreelekha

Recent News

Corehub Up