Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RG Kar Medical College

കോൽക്കത്ത ആശുപത്രി ലിഫ്റ്റിലെ മരണം; ഗുരുതര പരിക്കെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോ​​​ൽ​​​ക്ക​​​ത്ത: കോ​​​ൽ​​​ക്ക​​​ത്ത ആ​​​ർ​​​ജി ക​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ലി​​​ഫ്റ്റി​​​ൽ കു​​​ടു​​​ങ്ങി മ​​​രി​​​ച്ച യു​​​വാ​​​വി​​​ന്‍റെ പോ​​​സ്റ്റ്‌​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്ത്.

യു​​​വാ​​​വി​​​ന്‍റെ ശ​​​രീ​​​ര​​​ത്തി​​​ൽ ഒ​​​ന്നി​​​ല​​​ധി​​​കം മു​​​റി​​​വു​​​ക​​​ളു​​​ണ്ടെ​​​ന്ന് പോ​​​സ്റ്റ്‌​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. കൊ​​​ൽ​​​ക്ക​​​ത്ത പോ​​​ലീ​​​സാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം അ​​​ർ​​​ധ​​​രാ​​​ത്രി​​​യോ​​​ടെ പോ​​​സ്റ്റ്‌​​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ആ​​​ർ​​​ജി ക​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജി​​​ന്‍റെ ലി​​​ഫ്റ്റി​​​ൽ കു​​​ടു​​​ങ്ങി നാ​​​ൽ​​​പ്പ​​​തു​​​കാ​​​ര​​​നാ​​​യ അ​​​രൂ​​​പ് ബ​​​ന്ദോ​​​പാ​​​ധ്യാ​​​യ മ​​​രി​​​ച്ച​​​ത്. ഭാ​​​ര്യ​​​യ്‌​​​ക്കൊ​​​പ്പം മ​​​ക​​​ന്‍റെ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു അ​​​രൂ​​​പ്.

മ​​​ക​​​നൊ​​​പ്പം ഭാ​​​ര്യ​​​യെ നി​​​ർ​​​ത്തി​​​യ​​​തി​​​ന് ശേ​​​ഷം​​പു​​​റ​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​ന്പോ​​ൾ ലി​​ഫ്റ്റി​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണെ​​ന്ന് മെ​​​ഡി​​​ക്ക​​​ൽ കോ​​​ളേ​​​ജ് സൂ​​​പ്ര​​​ണ്ട് അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up