കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലിഫ്റ്റിൽ കുടുങ്ങി മരിച്ച യുവാവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.
യുവാവിന്റെ ശരീരത്തിൽ ഒന്നിലധികം മുറിവുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊൽക്കത്ത പോലീസാണ് കഴിഞ്ഞദിവസം അർധരാത്രിയോടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവിട്ടത്.
വെള്ളിയാഴ്ച പുലർച്ചെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആർജി കർ മെഡിക്കൽ കോളേജിന്റെ ലിഫ്റ്റിൽ കുടുങ്ങി നാൽപ്പതുകാരനായ അരൂപ് ബന്ദോപാധ്യായ മരിച്ചത്. ഭാര്യയ്ക്കൊപ്പം മകന്റെ ചികിത്സയ്ക്കായി എത്തിയതായിരുന്നു അരൂപ്.
മകനൊപ്പം ഭാര്യയെ നിർത്തിയതിന് ശേഷംപുറത്തേക്കിറങ്ങുന്പോൾ ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു.
Tags : Death Kolkata hospital lift Postmortem serious injuries RG Kar Medical College