Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RTO Enforcement Ollected 5.27 Lakh

Ernakulam

ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് 5.27 ല​ക്ഷം രൂപ പി​ഴ ഈടാ​ക്കി​, 161 ഇ-ച​ലാ​നു​ക​ള്‍

കൊ​ച്ചി: അ​മി​ത​ഭാ​രം ക​യ​റ്റി​യും അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ല്‍ ഉ​യ​ര​ത്തി​ല്‍ ച​ര​ക്ക് കൊ​ണ്ടു​പോ​യും സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ എ​റ​ണാ​കു​ളം ആ​ർ​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലു​ട​നീ​ളം ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ പി​ഴ ഈ​ടാ​ക്കി​യ​ത് 5.27 ല​ക്ഷം രൂ​പ.

ആ​കെ 198 വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും അ​ധി​കം ഭാ​രം ക​യ​റ്റി​യ ആ​റു വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യ 57 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ആ​കെ 161 ഇ ​ച​ലാ​നു​ക​ള്‍ ന​ല്‍​കി.

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്, വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, നി​കു​തി എ​ന്നി​വ ഇ​ല്ലാ​തെ സ​ര്‍​വീ​സ് ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. അ​മി​ത​ഭാ​രം ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ളു​ടെ ബോ​ഡി​യി​ല്‍ അ​ന​ധി​കൃ​ത​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ​തും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി.

പെ​രു​മ്പാ​വൂ​ര്‍, പേ​ഴ​യ്ക്കാ​പ്പി​ള്ളി, ക​ള​മ​ശേ​രി, മൂ​വാ​റ്റു​പു​ഴ, ഇ​ട​പ്പ​ള്ളി തു​ട​ങ്ങി​യ പ്ര​ധാ​ന മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു പ​രി​ശോ​ധ​ന. റോ​ഡ​പ​ക​ട​ങ്ങ​ള്‍​ക്കും ഗ​താ​ഗ​ത ത​ട​സ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​കാ​നി​ട​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി തു​ട​രു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും ആ​ര്‍​ടി​ഒ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് അ​റി​യി​ച്ചു.

Latest News

Corehub Up