Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RacismInUSA

Special

'ഇന്ത്യയാണോ അമേരിക്കയാണോ മികച്ചത്?'; യുഎസിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ വംശീയ അധിക്ഷേപം

അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ൻ ദ​മ്പ​തി​ക​ൾ​ക്ക് നേ​രെ അ​പ​രി​ചി​ത​നാ​യ ഒ​രാ​ൾ വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു. കാ​റി​ലി​രു​ന്ന ഒ​രു വ്യ​ക്തി ദ​മ്പ​തി​ക​ളോ​ട് അ​വ​ർ ഇ​ന്ത്യ​ക്കാ​രാ​ണോ എ​ന്ന് ചോ​ദി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ത​ർ​ക്കം ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ ഏ​താ​ണ് മി​ക​ച്ച രാ​ജ്യം എ​ന്ന ഇ​യാ​ളു​ടെ ചോ​ദ്യ​ത്തി​ന്, ര​ണ്ട് നാ​ടു​ക​ൾ​ക്കും അ​തി​ന്‍റേ താ​യ സ​വി​ശേ​ഷ​ത​ക​ൾ ഉ​ണ്ടെ​ന്നും ത​ങ്ങ​ളു​ടെ കു​ടും​ബം ഇ​ന്ത്യ​യി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ഭ​ർ​ത്താ​വ് ശാ​ന്ത​മാ​യി മ​റു​പ​ടി ന​ൽ​കു​ന്നു​ണ്ട്.

എ​ന്നാ​ൽ ഇ​ന്ത്യ അ​ത്ര മി​ക​ച്ച​താ​ണെ​ങ്കി​ൽ പി​ന്നെ എ​ന്തി​നാ​ണ് അ​മേ​രി​ക്ക​യി​ൽ വ​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന്, ലോ​കം ചു​റ്റി​ക്കാ​ണാ​ൻ എ​ത്തി​യ​താ​ണെ​ന്ന് ദ​മ്പ​തി​ക​ൾ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ കാ​റി​ലി​രു​ന്ന​യാ​ൾ കൂ​ടു​ത​ൽ അ​ക്ര​മാ​സ​ക്ത​നാ​കു​ക​യാ​യി​രു​ന്നു.

നി​ങ്ങ​ളെ ഇ​വി​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​ക​ണ​മെ​ന്നും ഇ​യാ​ൾ ദ​മ്പ​തി​ക​ൾ​ക്ക് നേ​രെ ആ​ക്രോ​ശി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സം​ഭ​വം ന​ട​ന്ന കൃ​ത്യ​മാ​യ തീ​യ​തി​യോ സ്ഥ​ല​മോ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ക​ണ്ട ഈ ​വീ​ഡി​യോ​യ്‌​ക്കെ​തി​രെ പ്ര​വാ​സി​ക​ളി​ൽ നി​ന്നും മ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളി​ൽ നി​ന്നും ക​ടു​ത്ത അ​മ​ർ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്.

നി​യ​മ​പ​ര​മാ​യി അ​മേ​രി​ക്ക​യി​ൽ എ​ത്തു​ക​യും കൃ​ത്യ​മാ​യി നി​കു​തി ന​ൽ​കു​ക​യും ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രെ ഇ​ത്ത​ര​ത്തി​ൽ വേ​ട്ട​യാ​ടു​ന്ന​തി​നെ പ​ല​രും ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.

വം​ശീ​യ അ​ധി​ക്ഷേ​പം ന​ട​ത്തു​ന്ന വ്യ​ക്തി​യു​ടെ അ​റി​വി​ല്ലാ​യ്മ​യെ​യും വി​ദ്വേ​ഷ മ​നോ​ഭാ​വ​ത്തെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ട​നീ​ളം നി​റ​യു​ന്ന​ത്.

 

Latest News

Corehub Up