അമേരിക്കയിൽ ഇന്ത്യൻ ദമ്പതികൾക്ക് നേരെ അപരിചിതനായ ഒരാൾ വംശീയ അധിക്ഷേപം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് ഇടയാക്കുന്നു. കാറിലിരുന്ന ഒരു വ്യക്തി ദമ്പതികളോട് അവർ ഇന്ത്യക്കാരാണോ എന്ന് ചോദിക്കുന്നതിലൂടെയാണ് തർക്കം ആരംഭിക്കുന്നത്.
ഇന്ത്യയും അമേരിക്കയും തമ്മിൽ ഏതാണ് മികച്ച രാജ്യം എന്ന ഇയാളുടെ ചോദ്യത്തിന്, രണ്ട് നാടുകൾക്കും അതിന്റേ തായ സവിശേഷതകൾ ഉണ്ടെന്നും തങ്ങളുടെ കുടുംബം ഇന്ത്യയിലാണ് കഴിയുന്നതെന്നും ഭർത്താവ് ശാന്തമായി മറുപടി നൽകുന്നുണ്ട്.
എന്നാൽ ഇന്ത്യ അത്ര മികച്ചതാണെങ്കിൽ പിന്നെ എന്തിനാണ് അമേരിക്കയിൽ വന്നതെന്ന ചോദ്യത്തിന്, ലോകം ചുറ്റിക്കാണാൻ എത്തിയതാണെന്ന് ദമ്പതികൾ വ്യക്തമാക്കിയതോടെ കാറിലിരുന്നയാൾ കൂടുതൽ അക്രമാസക്തനാകുകയായിരുന്നു.
നിങ്ങളെ ഇവിടെ ആവശ്യമില്ലെന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകണമെന്നും ഇയാൾ ദമ്പതികൾക്ക് നേരെ ആക്രോശിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവം നടന്ന കൃത്യമായ തീയതിയോ സ്ഥലമോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
എക്സ് പ്ലാറ്റ്ഫോമിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്കെതിരെ പ്രവാസികളിൽ നിന്നും മറ്റ് ഉപയോക്താക്കളിൽ നിന്നും കടുത്ത അമർഷമാണ് ഉയരുന്നത്.
നിയമപരമായി അമേരിക്കയിൽ എത്തുകയും കൃത്യമായി നികുതി നൽകുകയും ചെയ്യുന്ന സാധാരണക്കാരായ മനുഷ്യരെ ഇത്തരത്തിൽ വേട്ടയാടുന്നതിനെ പലരും ചോദ്യം ചെയ്യുന്നുണ്ട്.
വംശീയ അധിക്ഷേപം നടത്തുന്ന വ്യക്തിയുടെ അറിവില്ലായ്മയെയും വിദ്വേഷ മനോഭാവത്തെയും രൂക്ഷമായി വിമർശിക്കുന്ന പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉടനീളം നിറയുന്നത്.
I encountered some incredible H-1B indians, and I had to let them know something! pic.twitter.com/Qi8FyfcjzF
— tone (@AyTone4th) May 20, 2026
Tags : IndianDiaspora RacismInUSA Xenophobia StopHate ViralVideo