Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Radhamohan Mishra

പീ​ഡ​ന​ക്കേ​സ്; ആ​ൾ​ദൈ​വം രാ​ധാ​മോ​ഹ​ൻ മി​ശ്ര അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ ആ​ൾ​ദൈ​വം രാ​ധാ​മോ​ഹ​ൻ മി​ശ്ര അ​റ​സ്റ്റി​ൽ. പൂ​നെ വാ​ഗോ​ളി​ക്ക​ടു​ത്തു​ള്ള ഉ​ബാ​ളെ ന​ഗ​റി​ൽ ആ​ധു​നി​ക ഗു​രു​കു​ലം എ​ന്ന പേ​രി​ൽ സ്ഥാ​പ​നം ന​ട​ത്തി​വ​ന്നി​രു​ന്ന ഇ​യാ​ളെ​ക്കു​റി​ച്ച് വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

താ​ൻ ദൈ​വ​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള അ​വ​താ​ര​മാ​ണെ​ന്ന് അ​നു​യാ​യി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു മി​ശ്ര​യു​ടെ ത​ട്ടി​പ്പു​ക​ൾ. 2010ലാ​ണ് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി മി​ശ്ര​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് യു​വ​തി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മി​ശ്ര​യു​ടെ വീ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 12 ലാ​പ​ടോ​പ്പു​ക​ൾ, 11 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, നി​ര​വ​ധി പെ​ൻ ഡ്രൈ​വു​ക​ൾ തു​ട​ങ്ങി​യ​വ ക​ണ്ടെ​ടു​ത്തു. ആറര ല​ക്ഷം രൂ​പ​യും 15 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പി​ടി​ച്ചെ‌‌​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up