Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Project

നി​ല​മ്പൂ​ര്‍- ന​ഞ്ച​ന്‍​കോ​ട് റെ​യി​ല്‍​വേ പ​ദ്ധ​തി ഡി​പി​ആ​ര്‍: റെ​യി​ല്‍​വേ​യ്ക്കു സ​മ​യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: നി​ല​മ്പൂ​ര്‍ - ന​ഞ്ച​ന്‍​കോ​ട് റെ​യി​ല്‍​വേ പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ര്‍ (വി​ശ​ദ പ​ദ്ധ​തി രേ​ഖ) ത​യാ​റാ​ക്കാ​ന്‍ റെ​യി​ല്‍​വേ​യ്ക്ക് ഹൈ​ക്കോ​ട​തി സ​മ​യം അ​നു​വ​ദി​ച്ചു. വി​വി​ധ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​ക​ളും സാ​മ്പ​ത്തി​ക​വ​ശ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​ക്കി അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​ന്‍ സ​മ​യം ആ​വ​ശ്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സാ​വ​കാ​ശം തേ​ടി റെ​യി​ല്‍​വേ ന​ല്‍​കി​യ അ​പേ​ക്ഷ തീ​ര്‍​പ്പാ​ക്കി​യാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് സൗ​മെ​ന്‍ സെ​ന്‍, ജ​സ്റ്റീ​സ് വി.​എം. ശ്യാം ​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.

അ​തേ​സ​മ​യം പ​ദ്ധ​തി ഏ​റെ​ക്കാ​ല​മാ​യി വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നു ഡി​വി​ഷ​ന്‍ ബെ​ഞ്ച് നി​ര്‍​ദേ​ശി​ച്ചു. കേ​സ് 2027 ജ​നു​വ​രി 20ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി വ്യ​ക്ത​മാ​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ലം സ​മ​ര്‍​പ്പി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു. 196 കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യം വ​രു​ന്ന റെ​യി​ല്‍ പാ​ത​യി​ല്‍ 137 ട​ണ​ലു​ക​ളും 35 ക​ലു​ങ്കു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു​ണ്ടെ​ന്ന് അ​ഡീ​ഷ​ണ​ല്‍ സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

ഇ​തി​ല്‍ ട​ണ​ലു​ക​ളു​ടെ മാ​ത്രം ആ​കെ നീ​ളം 97 കി​ലോ​മീ​റ്റ​ര്‍ വ​രും. ക​ര​ട് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ണെ​ന്നും അ​തു വേ​ഗ​ത്തി​ല്‍ അ​ന്തി​മ​മാ​ക്കു​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു. പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സി.​എ​ന്‍. വി​ജ​യ​കൃ​ഷ്ണ​നാ​ണു ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ള്ള​ത്.

Latest News

Corehub Up