Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Railway Blocks Access Road

Alappuzha

ഗൃ​ഹ​പ്ര​വേ​ശ​ത്തി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ വ​ഴി​യ​ട​ച്ച് റെ​യി​ല്‍​വേ

മാ​വേ​ലി​ക്ക​ര: ജ​ന്മ​നാ 85 ശ​ത​മാ​നം ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന അ​നൂ​പി​ന് സു​മ​ന​സു​ക​ളു​ടെ കാ​രു​ണ്യ​ത്താ​ല്‍ നി​ര്‍​മിച്ചു ന​ല്‍​കി​യ സ്വ​പ്ന​വീ​ടി​ന്‍റെ പ​ടി​വാ​തി​ല്‍​ക്ക​ല്‍​ത്ത​ന്നെ വ​ഴി​യ​ട​ച്ച് റെ​യി​ല്‍​വേ​യു​ടെ ക്രൂ​ര​ത. ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങു​ക​ള്‍ 29ന് ​ന​ട​ക്കാ​നി​രി​ക്കെ, വീ​ട്ടി​ലേ​ക്കു​ള്ള ഏ​ക സ​ഞ്ചാ​ര​പാ​ത റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​ട​ച്ചു​കെ​ട്ടി​യ​തോ​ടെ നാ​ല്‍​പ്പ​തു​കാ​ര​നാ​യ അ​നൂ​പും കു​ടും​ബ​വും ക​ടു​ത്ത നി​സ​ഹാ​യാ​വ​സ്ഥ​യി​ലാ​ണ്.

മാ​വേ​ലി​ക്ക​ര പൊ​ന്നാ​രം​തോ​ട്ടം ചാ​ലി​ശേ​രി​ല്‍ വീ​ട്ടി​ല്‍ അ​നൂ​പ്, ജീ​വി​ത​ത്തി​ലെ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളോ​ടും ഒ​റ്റ​യ്ക്ക് പ​ട​വെ​ട്ടി​യാ​ണ് മു​ന്നോ​ട്ട് പോ​യി​രു​ന്ന​ത്. ആ​ല​പ്പു​ഴ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ര്‍​ടി​ഒ ആ​യ എം.​ജി. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ഒ​രു വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ്, ത​ന്‍റെ വീ​ല്‍​ചെ​യ​ര്‍ സു​ഗ​മ​മാ​യി ക​യ​റാ​വു​ന്ന ഒ​രു കൊ​ച്ചു​വീ​ട് എ​ന്ന ആ​ഗ്ര​ഹം അ​നൂ​പ് ലോ​ക​ത്തെ അ​റി​യി​ച്ച​ത്. ഈ ​നോ​വ് തി​രി​ച്ച​റി​ഞ്ഞ ക​രു​നാ​ഗ​പ്പ​ള്ളി കെ​ന്ന​ഡി സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍

മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ 19-ാം വാ​ര്‍​ഡി​ല്‍ പൊ​ന്നാ​രം​തോ​ട്ടം കോ​ട്ടൂ​താ​ഴെ ഭാ​ഗ​ത്ത് നാ​ല് സെ​ന്‍റ് ഭൂ​മി വാ​ങ്ങി ന​ല്‍​കു​ക​യും ഒ​റ്റ​പ്പാ​ലം സി​എം​എ​ന്‍ ട്ര​സ്റ്റ് അ​നൂ​പി​നാ​യി വീ​ട് നി​ര്‍​മിച്ചു ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

ഗ​വ​ര്‍​ണ​ര്‍ രാ​ജേ​ന്ദ്ര ആ​ര്‍​ലേ​ക്ക​ര്‍ താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ച്ച ആ ​സ്‌​നേ​ഹ​വീ​ടാ​ണ് ഇ​ന്ന് വ​ഴി​യി​ല്ലാ​ത്ത അ​വ​സ്ഥ​യി​ല്‍ എ​ത്ത​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പൂ​ഴി​മ​ണ്ണ് നി​റ​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ അ​നൂ​പി​ന്‍റെ വീ​ല്‍​ചെ​യ​ര്‍ വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റ​ണ​മെ​ങ്കി​ല്‍ മു​റ്റ​ത്ത് ടൈ​ലു​ക​ള്‍ പാ​കി നി​ര​പ്പാ​ക്കേ​ണ്ട​തു​ണ്ട്. ഇ​തി​നു​പു​റ​മെ വീ​ടി​ന്‍റെ അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ളും ബാ​ക്കി​യാ​ണ്. എ​ന്നാ​ല്‍, വ​ഴി അ​ട​ച്ച​തോ​ടെ നി​ര്‍​മാണ സാ​മ​ഗ്രി​ക​ള്‍ പോ​ലും വീ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത ദു​ര​വ​സ്ഥ​യാ​ണ്. റെ​യി​ല്‍​വേ ക​നി​ഞ്ഞി​ല്ലെ​ങ്കി​ല്‍ അ​നൂ​പി​ന്‍റെ മു​ച്ച​ക്രവാ​ഹ​ന​ത്തി​നു പോ​ലും സ്വ​ന്തം വീ​ട്ടു​മു​റ്റ​ത്തേ​ക്ക് എ​ത്താ​ന്‍ ക​ഴി​യി​ല്ല.

പൊ​ന്നാ​രം​തോ​ട്ടം കോ​ട്ടൂ​താ​ഴെ ഭാ​ഗ​ത്ത് റ​യി​ല്‍​വേ ട്രാ​ക്കി​ന് സ​മീ​പ​ത്താ​യു​ള്ള വ​ഴി​യാ​യി​രു​ന്നു പ്ര​ദേ​ശ​വാ​സി​ക​ള്‍ കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന​ത്. റെ​യി​ല്‍​വേ ഭൂ​മി​യി​ല്‍ വേ​ലി​കെ​ട്ടു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് വ​ഴി അ​ട​ച്ച​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ല്‍, റെ​യി​ല്‍​വേ പാ​ള​ത്തി​ന് സ​മീ​പ​ത്തെ ഉ​ണ​ങ്ങി​യ പു​ല്ലി​ന് തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ നാ​ട്ടു​കാ​രോ​ട് വൈ​രാ​ഗ്യം തീ​ര്‍​ക്കാ​നാ​ണ് പെ​ട്ടെ​ന്നൊ​രു ദി​വ​സം വ​ഴി അ​ട​ച്ച​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​രോ​പി​ക്കു​ന്ന​ത്. അ​നൂ​പി​ന്‍റെ വീ​ടി​നു പു​റ​മേ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്ര​യ​വും ക​മ്പ​നി​പ്പ​ടി​യി​ലേ​ക്കു​ള്ള ഇരുച​ക്ര​വ​ഹ​ന യാ​ത്ര​ക​കാ​രു​ടെ പ്ര​ധാ​ന എ​ളു​പ്പ​വ​ഴി​യു​മാ​ണ് ഇ​തോ​ടെ ഇ​ല്ലാ​താ​യ​ത്. കാ​രു​ണ്യ​മു​ള്ള​വ​രു​ടെ കൈ​ത്താ​ങ്ങി​ല്‍ പ​ടു​ത്തു​യ​ര്‍​ത്തി​യ ഒ​രു ഭി​ന്ന​ശേ​ഷി​ക്കാ​രന്‍റെ ജീ​വി​ത​സ്വ​പ്ന​ത്തി​ന് മു​ന്നി​ല്‍ അ​ധി​കൃ​ത​ര്‍ ക​നി​വ് കാ​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​രും അ​നൂ​പും.

Latest News

Corehub Up