കുമരകം: കോണത്താറ്റുപാലത്തിന്റെ കോട്ടയം ഭാഗത്തെ താഴ്ന്ന പ്രവേശനപാത ഇന്നലെ ടാർ ചെയ്ത് ഉയർത്തി നിർമിച്ചു. ഒരാഴ്ചയിലേറെത്തെ കാത്തിരിപ്പിന് ശേഷം മഴ മാറിയതോടെയാണ് ഇന്നലെ ടാറിംഗ് പൂർത്തിയാക്കിയത്. 15 മീറ്റർ നീളം ഒരടിയോളം ഉയർത്തിയാണ് ടാർ ചെയ്തത്. ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച ടാറിംഗ് വൈകുന്നേരം അഞ്ചിന് പൂർത്തിയായി.
താഴ്ന്ന ഭാഗത്തെ ഇരുവശത്തുമുള്ള നടപ്പാത ഉയർത്താനുള്ള ജോലികൾ അവശേഷിക്കുന്നു. ഇത് വാഹന ഗതാഗതത്തെ ബാധിക്കില്ല.