പാലാ: ജില്ലാ അക്വാട്ടിക് അസോസിയേഷനും തോപ്പൻസ് സ്വിമ്മിംഗ് അക്കാഡമിയും ചേർന്ന് സംഘടിപ്പിച്ച 21-ാമത് അനു മെമ്മോറിയൽ നീന്തൽ മത്സരത്തിൽ 344 പോയിന്റ് നേടി രാജഗിരി സ്വിമ്മിംഗ് അക്കാഡമി ജേതാക്കളയി.
154 പോയിന്റ് നേടിയ വിശ്വജ്യോതി പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനവും 153 പോയിന്റ് നേടി സെന്റ് തോമസ് കോളജ് അക്വാറ്റിക് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വേഗമേറിയ താരങ്ങളായി തോപ്പൻസിലെ റോൺ ജയിംസ് പ്രനിലും അയൺ ഷാർക്കിന്റെ നിയാ സാറാ ജോമോനും തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്തെ വിവിധ ക്ലബ്ബുകളിൽനിന്നും പുതുച്ചേരിയിൽനിന്നുമായി മുന്നൂറിൽപരം പേർ പങ്കെടുത്ത മത്സരം മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നീന്തലിന്റെ ആചാര്യൻ സിറിയക് ജെ. തോപ്പിലിനെ ആദരിച്ചു. മുൻ അന്തർദേശീയ നീന്തൽ താരം സുമി സിറിയക് സമ്മാനദാനം നിർവഹിച്ചു.