x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അനു മെമ്മോറിയൽ നീന്തൽ: രാ​ജ​ഗി​രി ജേ​താ​ക്ക​ൾ

വെബ്ഡെസ്ക്
Published: November 15, 2026 02:34 AM IST | Updated: November 15, 2026 02:34 AM IST

ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​നും തോ​പ്പ​ൻ​സ് സ്വി​മ്മിം​ഗ് അ​ക്കാ​ഡ​മി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച 21-ാമ​ത് അ​നു മെ​മ്മോ​റി​യ​ൽ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ ജേ​താ​ക്ക​ളാ​യ രാ​ജ​ഗി​രി സ്വി​മ്മിം

പാ​ലാ: ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​നും തോ​പ്പ​ൻ​സ് സ്വി​മ്മിം​ഗ് അ​ക്കാ​ഡ​മി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച 21-ാമ​ത് അ​നു മെ​മ്മോ​റി​യ​ൽ നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ 344 പോ​യി​ന്‍റ് നേ​ടി രാ​ജ​ഗി​രി സ്വി​മ്മിം​ഗ് അ​ക്കാ​ഡ​മി ജേ​താ​ക്ക​ള​യി.

154 പോ​യി​ന്‍റ് നേ​ടി​യ വി​ശ്വ​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും 153 പോ​യി​ന്‍റ് നേ​ടി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് അ​ക്വാ​റ്റി​ക് സെ​ന്‍റ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വേ​ഗ​മേ​റി​യ താ​ര​ങ്ങ​ളാ​യി തോ​പ്പ​ൻ​സി​ലെ റോ​ൺ ജ​യിം​സ് പ്ര​നി​ലും അ​യ​ൺ ഷാ​ർ​ക്കി​ന്‍റെ നി​യാ സാ​റാ ജോ​മോ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സം​സ്ഥാ​ന​ത്തെ വി​വി​ധ ക്ല​ബ്ബു​ക​ളി​ൽ​നി​ന്നും പു​തു​ച്ചേ​രി​യി​ൽ​നി​ന്നു​മാ​യി മു​ന്നൂ​റി​ൽ​പ​രം പേ​ർ പ​ങ്കെ​ടു​ത്ത മ​ത്സ​രം മു​ത്തോ​ലി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് റൂ​ബി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ നീ​ന്ത​ലി​ന്‍റെ ആ​ചാ​ര്യ​ൻ സി​റി​യ​ക് ജെ. ​തോ​പ്പി​ലി​നെ ആ​ദ​രി​ച്ചു. മു​ൻ അ​ന്ത​ർ​ദേ​ശീ​യ നീ​ന്ത​ൽ താ​രം സു​മി സി​റി​യ​ക് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Tags : Rajagiri emerge winners Nattuvishesham DistrictNews

Recent News

Corehub Up