Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajagiri-Josgiri Road Has Begun.

Kannur

രാ​ജ​ഗി​രി-​ജോ​സ്ഗി​രി റോ​ഡ് ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു

ചെ​റു​പു​ഴ: രാ​ജ​ഗി​രി-​ജോ​സ്ഗി​രി റോ​ഡ് ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​വീ​ക​ര​ണ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​താ​ണ്. അ​ന്ന​ത്തെ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം റോ​ഡി​ലെ ടാ​റിം​ഗ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​മാ​റ്റു​ക​യും ചെ​യ്തു.
എ​ന്നാ​ൽ, പി​ന്നീ​ട് പ​ല കാ​ര​ണ​ങ്ങ​ളാ​ൽ പ​ണി​ക​ൾ നി​ല​ച്ചു.

രാ​ജ​ഗി​രി-​ജോ​സ്ഗി​രി യാ​ത്ര ദു​രി​ത​മാ​യി. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ നി​ര​ന്ത​രം ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. മ​റ്റു വാ​ഹ​ന​ങ്ങ​ളും ക​യ​റാ​താ​യി. ആ​ശ്ര​യം കെ​എ​സ്ആ​ർ​ടി ബ​സ് സ​ർ​വീ​സ് മാ​ത്ര​മാ​ണ്. ഇ​തി​നി​ട​യി​ൽ ഓ​ഗ​സ്റ്റ് ഒ​ന്നി​നു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലും പ്ര​ള​യ​വും റോ​ഡി​ന്‍റെ അ​വ​സ്ഥ കൂ​ടു​ത​ൽ ദ​യ​നീ​യ​മാ​ക്കി. പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റ​തോ​ടെ പ​ണി​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എം​എ​ൽ​എ, വ​കു​പ്പു​മ​ന്ത്രി, പൊ​തു​മ​രാ​മ​ത്ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രെ റോ​ഡി​ന്‍റെ അ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും നി​ര​വ​ധി പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ൽ​കു​ക​യും ചെ​യ്തു. നി​ര​ന്ത​ര​മാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ മ​നോ​ജ് വ​ട​ക്കേ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ​ണി​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത്.

ഇ​തി​നി​ട​യി​ൽ ക​രാ​റു​കാ​ര​ൻ പ​ണി​ക​ൾ തു​ട​ങ്ങാ​ൻ യാ​തൊ​രു ശ്ര​മ​വും ന​ട​ത്തു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക​മാ​യ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​രേ​യും പ​ണി തു​ട​ങ്ങാ​ത്ത​തി​ലും പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു.

Latest News

Corehub Up