Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajamouli

എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും ഭ​ഗ​വാ​ൻ രാ​മ​നി​ൽ നി​ന്ന് പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ട​താ​ണ്; രാ​ജ​മൗ​ലി

ബ്ര​ഹ്മാ​ണ്ഡ​ചി​ത്രം വാ​ര​ണാ​സി​യെ​ക്കു​റി​ച്ചും ത​ന്‍റെ മ​റ്റു സി​നി​മ​ക​ളെ​ക്കു​റി​ച്ചും മ​ന​സ് തു​റ​ന്ന് സം​വി​ധാ​ക​ൻ എ​സ്.​എ​സ്. രാ​ജ​മൗ​ലി. ത​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും ശ്രീ​രാ​മ​നി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട​താ​ണെ​ന്നാ​ണ് രാ​ജ​മൗ​ലി പ​റ​യു​ന്ന​ത്.

രാ​മാ​യ​ണ​ത്തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് വാ​രാ​ണ​സി ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തെ ത​ന്നെ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

'എ​ന്‍റെ എ​ല്ലാ സി​നി​മ​ക​ളും ഭ​ഗ​വാ​ൻ രാ​മ​ന്‍റെ ഇ​തി​ഹാ​സ​ങ്ങ​ളി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട​താ​ണ്. ഈ ​സി​നി​മ​യി​ൽ, രാ​മാ​യ​ണ​ത്തി​ൽ നി​ന്നു​ള്ള ഒ​രു യ​ഥാ​ർ​ത്ഥ എ​പ്പി​സോ​ഡ് എ​ടു​ത്ത് അ​വ​ത​രി​പ്പി​ക്കാ​ൻ എ​നി​ക്ക് അ​വ​സ​ര​മു​ണ്ട്.

രാ​മ​ന്‍റെ മു​ഴു​വ​ൻ ക​ഥ​യും നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യേ​ക്കി​ല്ല, പ​ക്ഷേ അ​തി​ന് വേ​ണ്ടി പു​രാ​ണ ക​ഥ പ​ഠി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വി​കാ​ര​ങ്ങ​ൾ നി​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യാ​ൽ, എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് നി​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കും. രാ​മ​ന്‍റെ​യും ദ​ശ​ര​ഥ​ന്‍റെ​യും ബ​ന്ധ​ത്തെ പോ​ലെ ത​ന്നെ ഒ​രു അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥ​യാ​ണ് വാ​രാ​ണ​സി'. രാ​ജ​മൗ​ലി പ​റ​ഞ്ഞു.

 

Movies

മ​ന്ദാ​കി​നി​യാ​യി പ്രി​യ​ങ്ക ചോ​പ്ര; രാ​ജ​മൗ​ലി ചി​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ

മ​ഹേ​ഷ് ബാ​ബു​വി​നെ നാ​യ​ക​നാ​ക്കി എ​സ്.​എ​സ്. രാ​ജ​മൗ​ലി ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ലെ പ്രി​യ​ങ്ക ചോ​പ്ര​യു​ടെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്ത്. മ​ന്ദാ​കി​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പ്രി​യ​ങ്ക അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

മ​ഞ്ഞ സാ​രി​യി​ൽ കൈ​യി​ൽ തോ​ക്കും​പി​ടി​ച്ചു നി​ൽ​ക്കു​ന്ന പ്രി​യ​ങ്ക​യെ പോ​സ്റ്റ​റി​ൽ കാ​ണാം. ‘‘നി​ങ്ങ​ൾ ക​ണ്ണു​ക​ൾ കൊ​ണ്ട് കാ​ണു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് അ​വ​ൾ, മ​ന്ദാ​കി​നി​യെ പ​രി​ച​യ​പ്പെ​ടൂ,’’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ പ്രി​യ​ങ്ക ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ന​വം​ബ​ർ 15-ന് ​ഹൈ​ദ​രാ​ബാ​ദി​ലെ റാ​മോ​ജി ഫി​ലിം സി​റ്റി​യി​ൽ ചി​ത്ര​ത്തി​ന്‍റെ ലോ​ഞ്ച് ഇ​വ​ന്‍റ് ന​ട​ക്കും. ഗ്ലോ​ബ് ട്രോ​ട്ട​ർ ഇ​വ​ന്‍റ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ച​ട​ങ്ങ് ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും വ​ലി​യ ടീ​സ​ർ ലോ​ഞ്ചാ​യി​രി​ക്കും എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

50,000-ത്തി​ല​ധി​കം ആ​ളു​ക​ൾ ഈ ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. 130 അ​ടി വ​ലി​പ്പ​മു​ള്ള ഭീ​മാ​കാ​ര​മാ​യ സ്ക്രീ​നി​ലാ​ണ് ടീ​സ​ർ പ്ര​ദ​ർ​ശി​പ്പി​ക്കു​ക.

Movies

ഭീ​ക​ര വി​ല്ല​നാ​യി പൃ​ഥ്വി​രാ​ജ്; രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലെ ക്യാ​ര​ക്ട​ർ ലു​ക്ക്

മ​ഹേ​ഷ് ബാ​ബു- എ​സ്.​എ​സ്. രാ​ജ​മൗ​ലി ചി​ത്ര​ത്തി​ലെ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്ത്. കും​ഭ എ​ന്ന നെ​ഗ​റ്റി​വ് ക​ഥാ​പാ​ത്ര​മാ​യി പൃ​ഥ്വി​രാ​ജ് ചി​ത്ര​ത്തി​ലെ​ത്തു​ന്നു.

ഒ​രു റോ​ബ​ട്ടി​ക് വീ​ൽ ചെ​യ​റി​ൽ ഇ​രി​ക്കു​ന്ന പൃ​ഥ്വി​യെ പോ​സ്റ്റ​റി​ൽ കാ​ണാം. പൃ​ഥ്വി​യു​ടെ ക​ഥാ​പാ​ത്ര​മാ​യ കും​ഭ ഭ്രാ​ന്ത​നാ​യ ശാ​സ്ത്ര​ഞ്ജ​നാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ഉ​ണ്ട്.

‘കും​ഭ​യെ അ​വ​ത​രി​പ്പി​ക്കു​ന്നു... ഞാ​ൻ ഇ​തു​വ​രെ അ​ഭി​ന​യി​ച്ച​തി​ൽ വെ​ച്ച് ഏ​റ്റ​വും സ​ങ്കീ​ർ​ണ്ണ​മാ​യ ക​ഥാ​പാ​ത്രം. മ​ഹേ​ഷ് ബാ​ബു, നി​ങ്ങ​ൾ​ക്കാ​യി ഞാ​ൻ ത​യ്യാ​റാ​ണ്. പ്രി​യ​ങ്ക ചോ​പ്ര ക​ളി ആ​രം​ഭി​ച്ചു, എ​ന്‍റെ പ​രി​മി​തി​ക​ളെ നി​ര​ന്ത​രം പ​രീ​ക്ഷി​ക്കു​ന്ന ഒ​രു ലോ​കം ഒ​രു​ക്കി​യ രാ​ജ​മൗ​ലി സാ​റി​ന് ന​ന്ദി.’​ഫ​സ്റ്റ്ലു​ക്ക് പ​ങ്കു​വ​ച്ച് പൃ​ഥ്വി കു​റി​ച്ചു.

Latest News

Corehub Up