രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണാസിയിൽ അഭിനയിച്ചതിനെക്കുറിച്ച് നടി പ്രിയങ്ക ചോപ്രാ. ചിത്രത്തിൽ അഭിനയിക്കാൻ സമ്മതം അറിയിക്കുന്നതിന് മുമ്പ് ഒരൊറ്റ കാര്യം മാത്രമാണ് താൻ രാജമൗലിയോട് അഭ്യർഥിച്ചതെന്ന് പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. സിനിമാ ബ്ലെൻഡിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
സിനിമയിൽ തനിക്ക് നൃത്തംചെയ്യാനുള്ള അവസരം നൽകണം എന്നായിരുന്നു പ്രിയങ്കയുടെ അഭ്യർഥന. ആറുവർഷത്തിലേറെയായി താൻ ഇന്ത്യൻ സിനിമ ചെയ്തിട്ട്. അദ്ദേഹം വിളിച്ചപ്പോൾ തന്നെ തനിക്ക് സിനിമയിൽ നൃത്തം ചെയ്യാൻ അവസരം നൽകുമോയെന്നാണ് ചോദിച്ചത്.
ദയവുചെയ്ത് തരണം, കാരണം കാലങ്ങളായി താൻ നൃത്തം ചെയ്തിട്ടില്ല എന്നുപറഞ്ഞു. എന്നാൽ ചിത്രത്തിലെ നടനായ മഹേഷ് ബാബു ‘നീ കാരണമാണ് എനിക്കും നൃത്തംചെയ്യേണ്ടി വന്നത്’ എന്ന തമാശ രീതിയിൽ പറഞ്ഞതിനെക്കുറിച്ചും പ്രിയങ്ക പറഞ്ഞു.
മന്ദാകിനി എന്ന കഥാപാത്രമായാണ് വാരണാസിയിൽ പ്രിയങ്ക ചോപ്രയെത്തുന്നത്. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകൻ. പൃഥ്വിരാജാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Tags : Priyanka Chopra Rajamouli Varanasi