Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RajastanHighCourt

ജെൻ ഇസെഡ്, ആൽഫ തലമുറകളുടെ ആശങ്ക; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ജോ​​​ധ്പുർ: പു​​​തി​​​യ ത​​​ല​​​മു​​​റ നേ​​​രി​​​ടു​​​ന്ന വി​​​വി​​​ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളി​​​ലും ആ​​​ശ​​​ങ്ക​​​ക​​​ളി​​​ലും സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്ത് രാ​​​ജ​​​സ്ഥാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി.

സ്‌​​​കൂ​​​ൾ കു​​​ട്ടി​​​ക​​​ളി​​​ലെ ജ​​​ങ്ക് ഫു​​​ഡ് ഉ​​​പ​​​യോ​​​ഗം, അ​​​മി​​​ത​​​മാ​​​യ സ്‌​​​ക്രീ​​​ൻ ടൈം, ​​​ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ച്ച, ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ലെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ കു​​​റ​​​വ്, എ​​​ഐ കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ടി​​​സ്ഥാ​​​ന പ​​​ഠ​​​ന​​​ശേ​​​ഷി​​​യി​​​ലു​​​ണ്ടാ​​​കു​​​ന്ന അ​​​പ​​​ച​​​യം എ​​​ന്നി​​​വ​​​യി​​​ൽ ആ​​​ശ​​​ങ്ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു കോ​​​ട​​​തി ന​​​ട​​​പ​​​ടി.

ജ​​​സ്റ്റീ​​സ് അ​​​നൂ​​​പ് കു​​​മാ​​​ർ ധ​​​ണ്ഡ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ സിം​​​ഗി​​​ൾ​​​ ബെ​​​ഞ്ചാ​​​ണു നി​​​ർ​​​ണാ​​​യ​​​ക നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. സ്‌​​​കൂ​​​ൾ കാ​​​ന്‍റീ​​നു​​​ക​​​ളി​​​ൽ കൊ​​​ഴു​​​പ്പും പ​​​ഞ്ച​​​സാ​​​ര​​​യും ഉ​​​പ്പും അ​​​ട​​​ങ്ങി​​​യ ഭ​​​ക്ഷ​​​ണ​​​പ​​​ദാ​​​ർ​​​ഥ​​​ങ്ങ​​​ളു​​​ടെ​​​യും കാ​​​ർ​​​ബ​​​ണേ​​​റ്റ​​​ഡ് പാ​​​നീ​​​യ​​​ങ്ങ​​​ളു​​​ടെ​​​യും വി​​ല്പ​​​ന പൂ​​​ർ​​​ണ​​​മാ​​​യി നി​​​രോ​​​ധി​​​ച്ചു.

എ​​​ല്ലാ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലും സ്‌​​​കൂ​​​ൾ ഫു​​​ഡ് സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് ന്യൂ​​​ട്രീ​​​ഷ​​​ൻ ക​​​മ്മി​​​റ്റി രൂ​​​പ​​​വ​​​ത്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഉ​​​ച്ച​​​ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ണ​​​ത്തി​​​ൽ ഭ​​​ക്ഷ്യ​​​സു​​​ര​​​ക്ഷാ വ​​​കു​​​പ്പി​​ന്‍റെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്.

എ​​​ഐ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ൾ മ​​​ത്സ​​​ര​​​ങ്ങ​​​ൾ​​​ക്ക് കു​​​ട്ടി​​​ക​​​ളെ പ്രാ​​​പ്ത​​​രാ​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ങ്കി​​​ലും അ​​​വ കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന പ​​​ഠ​​​ന​​​ശേ​​​ഷി​​​യെ ഇ​​​ല്ലാ​​​താ​​​ക്ക​​​രു​​​തെ​​​ന്നു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

പു​​​സ്ത​​​ക​​​വാ​​​യ​​​ന ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള പ​​​ര​​​മ്പ​​​രാ​​​ഗ​​​ത പ​​​ഠ​​​ന​​​രീ​​​തി​​​ക​​​ളും ത​​​മ്മി​​​ൽ സ​​​ന്തു​​​ലി​​​താ​​​വ​​​സ്ഥ പാ​​​ലി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ട്. വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി എ​​​ട്ടാ​​​ഴ്ച​​​യ്ക്ക​​​കം മ​​​റു​​​പ​​​ടി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നുകാ​​​ണി​​​ച്ച് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി, ആ​​​രോ​​​ഗ്യം, വി​​​ദ്യാ​​​ഭ്യാ​​​സം, പൊ​​​തു​​​വി​​​ത​​​ര​​​ണം, ഉ​​​പ​​​ഭോ​​​ക്തൃകാ​​​ര്യം തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്ക് ഹൈ​​​ക്കോ​​​ട​​​തി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

Latest News

Corehub Up