Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RajasthanTourism

Viral

മ​ഞ്ഞു​മൂ​ടി​യ മ​ല​നി​ര​ക​ള​ല്ല, വി​സ്മ​യി​പ്പി​ക്കും മാ​ർ​ബി​ൾ താ​ഴ്‌​വ​ര! രാ​ജ​സ്ഥാ​നി​ലെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ വി​രി​ഞ്ഞ ‘സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്’

മ​ഞ്ഞു​മൂ​ടി​യ ആ​ൽ​പ്സ് പ​ർ​വ​ത​നി​ര​ക​ളെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന വെ​ളു​ത്ത താ​ഴ്‌​വ​ര​ക​ൾ കാ​ണാ​ൻ സാ​ധാ​ര​ണ​യാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വ​ട​ക്കേ​ന്ത്യ​യി​ലെ മ​ഞ്ഞു​വീ​ഴ്ച​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്.

എ​ന്നാ​ൽ, രാ​ജ​സ്ഥാ​നി​ലെ പ്ര​മു​ഖ വ്യ​വ​സാ​യ ന​ഗ​ര​മാ​യ കി​ഷ​ൻ​ഗ​ഢി​ൽ ഇ​ന്ന് കാ​ണു​ന്ന​ത് വേ​റി​ട്ടൊ​രു കാ​ഴ്ച​യാ​ണ്. പ്ര​കൃ​തി​ദ​ത്ത മ​ഞ്ഞ​ല്ല, മ​റി​ച്ച് മാ​ർ​ബി​ളും ഗ്രാ​നൈ​റ്റും വെ​ട്ടി​മി​നു​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി​യാ​ണ് ഇ​വി​ടെ മ​നോ​ഹ​ര​മാ​യ 'മ​ഞ്ഞു​താ​ഴ്‌​വ​ര' രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

പ്ര​കൃ​തി​ര​മ​ണീ​യ​മെ​ന്ന് തോ​ന്നി​ക്കു​ന്ന ഈ ​വ്യാ​വ​സാ​യി​ക മാ​ലി​ന്യ​ശേ​ഖ​രം ഇ​ന്ന് ക്യാ​മ​റാ​ക്ക​ണ്ണു​ക​ൾ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ പ്രേ​മി​ക​ൾ​ക്കും പ്രി​യ​പ്പെ​ട്ട ഒ​രി​ട​മാ​യി മാ​റി​യി​രി​ക്കു​ന്നു.

ഏ​ക​ദേ​ശം 82 ഏ​ക്ക​റോ​ളം വ്യാ​പി​ച്ച് കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശം ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ മാ​ർ​ബി​ൾ അ​വ​ശി​ഷ്ട നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ്.

സ​മീ​പ​ത്തു​ള്ള 1,200-ല​ധി​കം പ്രോ​സ​സി​ങ് യൂ​ണി​റ്റു​ക​ളി​ൽ നി​ന്നാ​യി ദി​വ​സേ​ന അ​യ്യാ​യി​ര​ത്തി​ല​ധി​കം ട​ൺ മാ​ർ​ബി​ൾ ച​ളി​യും പൊ​ടി​യു​മാ​ണ് ഇ​വി​ടെ ത​ള്ളു​ന്ന​ത്.

എ​ന്നാ​ൽ കാ​ഴ്ച​യി​ൽ മ​ഞ്ഞു​മൂ​ടി​യ പ​ർ​വ​ത​നി​ര​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന​തി​നാ​ൽ, പ്രീ-​വെ​ഡ്ഡി​ങ് ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ​ക്കും സി​നി​മാ ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി ധാ​രാ​ളം ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് എ​ത്തു​ന്നു.

മ​ഴ പെ​യ്യു​മ്പോ​ൾ ഈ ​വെ​ളു​ത്ത കു​ന്നു​ക​ൾ​ക്കി​ട​യി​ലെ കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് തെ​ളി​ഞ്ഞ നീ​ല നി​റ​ത്തി​ലു​ള്ള ത​ടാ​ക​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​ത് ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ ഭം​ഗി വീ​ണ്ടും വ​ർ​ധി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ ഈ ​മ​നോ​ഹ​ര കാ​ഴ്ച​ക​ൾ​ക്ക് പി​ന്നി​ൽ വ​ൻ പാ​രി​സ്ഥി​തി​ക ഭീ​ഷ​ണി​യാ​ണ് ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത്.

വാ​യു​വി​ൽ ക​ല​രു​ന്ന സൂ​ക്ഷ്മ​മാ​യ മാ​ർ​ബി​ൾ പൊ​ടി​പ​ട​ല​ങ്ങ​ളും ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന മാ​ലി​ന്യ​ങ്ങ​ളും സ​മീ​പ​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ത്തി​ൽ ല​വ​ണാം​ശ​വും ക​ഠി​ന​ത​യും അ​പ​ക​ട​നി​ല​യി​ൽ ഉ​യ​ർ​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

യാ​തൊ​രു​വി​ധ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ ശു​ദ്ധീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​തെ​യാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​തെ​ന്ന് നി​രീ​ക്ഷി​ച്ച ഹ​രി​ത ട്രി​ബ്യൂ​ണ​ൽ, അ​വ​ശി​ഷ്ട​ങ്ങ​ൾ പു​ന​രു​പ​യോ​ഗി​ക്കാ​നു​ള്ള ക​ർ​ശ​ന നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ങ്കി​ലും, പാ​രി​സ്ഥി​തി​ക ആ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ക​ടു​ത്ത മു​ന്ന​റി​യി​പ്പു​ക​ളെ​ല്ലാം കാ​റ്റി​ൽ​പ്പ​റ​ത്തി, വേ​റി​ട്ട ഈ ​കാ​ഴ്ച കാ​ണാ​ൻ ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന​ത്.

Latest News

Corehub Up