Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RajeevGandhi

സ്‌​നേ​ഹം മ​ന​സി​ലാ​ക്കാ​ൻ അ​വ​ർ‌​ക്ക് ക​ഴി​യി​ല്ല; ട്രോ​ളു​ക​ൾ​ക്ക് മ​റു​പ​ടി​യാ​യി ശി​വ പാ​ർ​വ​തി ചി​ത്രം പ​ങ്കു​വ​ച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: രാ​ജീ​വ് ഗാ​ന്ധി​യു​ടെ​യും സോ​ണി​യ ഗാ​ന്ധി​യു​ടെ​യും സ്നേ​ഹ​ബ​ന്ധ​ത്തെ കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ട്രോ​ളു​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ത്തി​യ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് അ​നു​ഭാ​വി​ക​ൾ​ക്ക് ശ​ക്ത​മാ​യ മ​റു​പ​ടി​യു​മാ​യി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ശി​വ പാ​ര്‍​വ​തി ചി​ത്രം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് സം​ഘ​പ​രി​വാ​ർ അ​നു​കൂ​ലി​ക​ൾ​ക്ക് രാ​ഹു​ൽ മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ബി​ജെ​പി-​ആ​ർ​എ​സ്എ​സ് അ​നു​ഭാ​വി​ക​ളു​ടെ മ​ന​സി​ൽ ഭ​യ​വും കോ​പ​വും വെ​റു​പ്പും വ​ല​കെ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​താ​ണ് സ്നേ​ഹം അ​നു​ഭ​വി​ക്കു​ന്ന​തി​ൽ നി​ന്നും പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ൽ നി​ന്നും അ​വ​രെ ത​ട​യു​ന്ന​തെ​ന്നും രാ​ഹു​ൽ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

ഒ​രു യ​ഥാ​ര്‍​ഥ ഹി​ന്ദു എ​ന്ന നി​ല​യി​ല്‍ അ​വ​രെ ഈ ​വ​ല​യ​ത്തി​ല്‍ നി​ന്നും മു​ക്ത​രാ​ക്കേ​ണ്ട​ത് ത​ന്‍റെ ക​ട​മ​യാ​ണ്. അ​തു​വ​ഴി സ്‌​നേ​ഹ​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും ആ​ന​ന്ദ​വും അ​വ​രും അ​നു​ഭ​വി​ച്ചു തു​ട​ങ്ങും എ​ന്നാ​ണ് എ​ക്സി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

സ്‌​നേ​ഹ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കാ​ന്‍ ബി​ജെ​പി-​ആ​ര്‍​എ​സ്എ​സ് അ​നു​ഭാ​വി​ക​ള്‍​ക്ക് ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ രാ​ഹു​ൽ ഗാ​ന്ധി സ​ത്യം,ശി​വം,സു​ന്ദ​രം എ​ന്ന് കു​റി​ച്ചാ​ണ് പോ​സ്റ്റ് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ​യാ​യ ബി​ലോം​ഗിം​ഗ്: എ ​ജേ​ര്‍​ണി ഓ​ഫ് ല​വ് എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ഔ​ദ്യാ​ഗി​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ല്‍ ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ സ്നേ​ഹ​ബ​ന്ധ​ത്തെ കു​റി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി പ​രാ​മ​ര്‍​ശി​ച്ചി​രു​ന്നു. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ബ​ന്ധ​ത്തെ​ക്കു​റി​ച്ച് രാ​ഹു​ൽ ച​ട​ങ്ങി​ൽ വാ​ചാ​ല​നാ​യി​രു​ന്നു.

ഭ​ക്ഷ​ണ സ​മ​യ​ത്ത് പ​ല​പ്പോ​ഴും അ​ച്ഛ​ന്‍റെ മ​ടി​യി​ല്‍ അ​മ്മ​യു​ണ്ടാ​യി​രു​ന്നു. ത​ന്‍റെ കൂ​ട്ടു​കാ​രു​ടെ വീ​ടു​ക​ളി​ല്‍ പോ​കു​ന്ന​തു​വ​രെ ഇ​ത് സാ​ധാ​ര​ണ​മെ​ന്നാ​ണ് താ​ന്‍ ക​രു​തി​യി​രു​ന്ന​ത്.​അ​ങ്ങ​നെ​യാ​ണ് ത​ങ്ങ​ള്‍ വ​ള​ര്‍​ന്നു​വ​ന്ന​ത് എ​ന്നാ​യി​രു​ന്നു ത​ന്‍റെ ബാ​ല്യ​കാ​ല​ത്തി​ലെ ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വെ​ച്ച് രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ആ​യി​രു​ന്നു ബി​ജെ​പി-​ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

 

Latest News

Corehub Up