Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RakshaPravarthanaCase

‘ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന’ കേ​​​​സ്: നാ​ട്ടി​ലി​ല്ലെ​ന്ന് എ​ഡി​ജി​പി അ​ജി​ത്കു​മാ​ർ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്താ​​​​ണെ​​​​ന്നും ‘ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന’ കേ​​​​സ് അ​​​​ട്ടി​​​​മ​​​​റി​​​​യി​​​​ൽ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കു​​​​ന്ന​​​​തു വൈ​​​​കു​​​​മെ​​​​ന്നും എ​​​​ഡി​​​​ജി​​​​പി എം.​​​​ആ​​​​ർ. അ​​​​ജി​​​​ത്കു​​​​മാ​​​​ർ സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലെ ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന കേ​​​​സ് അ​​​​ട്ടി​​​​മ​​​​റി​​​​യി​​​​ൽ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘ​​​​ത്തി​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ എ​​​​ത്ര​​​​യും വേ​​​​ഗം വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​ൽ​​ക​​ണ​​മെ​​ന്ന് സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി, അ​​​​ജി​​​​ത്കു​​​​മാ​​​​റി​​​​നോ​​​​ടു നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു​​​​ള്ള മ​​​​റു​​​​പ​​​​ടി​​​​യി​​​​ലാ​​​​ണ് സ്വ​​​​കാ​​​​ര്യ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്താ​​​​ണെ​​​​ന്നും നാ​​​​ളെ മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ ശേ​​​​ഷം വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കാ​​​​മെ​​​​ന്നും ഡി​​​​ജി​​​​പി​​​​യെ അ​​​​റി​​​​യി​​​​ച്ച​​​​ത്. നി​​​​ല​​​​വി​​​​ൽ ബി​​​​വ​​​​റേ​​​​ജ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ എം​​​​ഡി​​​​യാ​​​​ണ് അ​​​​ജി​​​​ത്കു​​​​മാ​​​​ർ.

അ​​​​ജി​​​​ത്തി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ല​​​​ഭി​​​​ച്ച ശേ​​​​ഷ​​​​മേ ന​​​​ട​​​​പ​​​​ടി​​​​ക്ക് ശി​​​​പാ​​​​ർ​​​​ശ ചെ​​​​യ്ത് ഡി​​​​ജി​​​​പി​​​​ക്ക് അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പി​​​​നു കൈ​​​​മാ​​​​റാ​​​​നാ​​​​കൂ. ഡി​​​​ജി​​​​പി സ്ഥാ​​​​ന​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​നു​​​​ള്ള സ​​​​മി​​​​തി യോ​​​​ഗം ചേ​​​​രു​​​​ന്ന​​​​തു വ​​​​രെ അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​തു നീ​​​​ട്ടു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​നു പു​​​​റ​​​​ത്തു പോ​​​​യ​​​​തെ​​​​ന്ന വാ​​​​ദം ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വും ഉ​​​​യ​​​​ർ​​​​ന്നി​​​​ട്ടു​​​​ണ്ട്.

ആ​​​​ദ്യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലെ കേ​​​​സ് ഡ​​​​യ​​​​റി തി​​​​രു​​​​ത്തി​​​​യ​​​​ത് അ​​​​ട​​​​ക്കം അ​​​​ജി​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യു​​​​ള്ള തു​​​​ട​​​​ര​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടാ​​​​ണ് എ​​​​സ്ഐ​​​​ടി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

ഡി​​​​ജി​​​​പി​​​​യു​​​​ടെ ശി​​​​പാ​​​​ർ​​​​ശ സ​​​​ഹി​​​​ത​​​​മു​​​​ള്ള അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് ആ​​​​ഭ്യ​​​​ന്ത​​​​ര സെ​​​​ക്ര​​​​ട്ട​​​​റി, ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി​​​​ക്ക് കൈ​​​​മാ​​​​റും. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​യും കൂ​​​​ടി​​​​യാ​​​​ലോ​​​​ചി​​​​ച്ച ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും ന​​​​ട​​​​പ​​​​ടി തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ക.

Latest News

Corehub Up