Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rakshitha Ramraj

ലക്ഷ്യ സെന്നും സാത്വിക്- ചിരാഗ് സഖ്യവും സെമിയില്‍

ഹോ​​ങ്കോം​​ഗ്: ഹോ​​ങ്കോം​​ഗ് ഓ​​പ്പ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ൾ​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ സെ​​മി​​ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ച്ച് ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ​​സെ​​ൻ.

സിം​​ഗ​​പ്പുരി​​ന്‍റെ ലോ ​​കീ​​ൻ യൂ​​വി​​നെ 21-17, 10-21, 21-13 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ല​​ക്ഷ്യ​​യു​​ടെ മു​​ന്നേ​​റ്റം. ചൈ​​ന​​യു​​ടെ ഷു ​​ഷു​​വാ​​ൻ ചെ​​ന്നി​​നെ 21-18, 14-21, 24-22 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ഡെ​​ൻ​​മാ​​ർ​​ക്കി​​ന്‍റെ ആ​​ൻ​​ഡേ​​ഴ്സ് ആ​​ന്‍റ​​ണ്‍​സ​​നെ ഇ​​ന്ത്യ​​ൻ താ​​രം സെ​​മി​​ഫൈ​​ന​​ലി​​ൽ നേ​​രി​​ടും.

സാ​​ത്വി​​ക്- ചി​​രാ​​ഗ് മു​​ന്നോ​​ട്ട്

ചൈ​​ന​​യു​​ടെ ഹു ​​കെ യു​​വാ​​ൻ- ലി​​ൻ സി​​യാം​​ഗ് യി ​​സ​​ഖ്യ​​ത്തെ 21-12, 13-21, 21-16 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ​​യു​​ടെ പു​​രു​​ഷ ഡ​​ബി​​ൾ​​സ് സ​​ഖ്യം സാ​​ത്വി​​ക്സാ​​യി​​രാ​​ജ് ര​​ങ്കി​​റെ​​ഡ്ഡി- ചി​​രാ​​ഗ് ഷെ​​ട്ടി സ​​ഖ്യം സെ​​മി​​ഫൈ​​ന​​ലി​​ലേ​​ക്ക് മു​​ന്നേ​​റി. സെ​​മി​​ഫൈ​​ന​​ലി​​ൽ മ​​ലേ​​ഷ്യ​​യു​​ടെ മാ​​ൻ വെ​​യ് ചോം​​ഗ്- കൈ ​​വു​​ൻ ടീ ​​സ​​ഖ്യ​​ത്തെ​​യാ​​ണ് സാ​​ത്വി​​കും ചി​​രാ​​ഗും നേ​​രി​​ടു​​ക.

ര​​ക്ഷി​​ത​​യ്ക്ക് ര​​ക്ഷ​​യി​​ല്ല

ഇ​​ന്ത്യ​​യു​​ടെ വ​​നി​​ത സിം​​ഗി​​ൾ​​സ് താ​​രം ര​​ക്ഷി​​ത രാം​​രാ​​ജി​​ന്‍റെ മു​​ന്നേ​​റ്റം ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ലി​​ൽ അ​​വ​​സാ​​നി​​ച്ചു. തായ്‌ലൻ​​ഡി​​ന്‍റെ പോ​​ണ്‍​പ​​വി ചോ​​ചു​​വോ​​ങ്ങി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് 19കാ​​രി​​യാ​​യ താ​​രം പു​​റ​​ത്താ​​യ​​ത്.

ആ​​ദ്യ സെ​​റ്റ് ക​​ടു​​ത്ത പോ​​രാ​​ട്ട​​ത്തി​​നു സാ​​ക്ഷ്യംവ​​ഹി​​ച്ചു. എ​​ന്നാ​​ൽ, താ​​യ്‌ലന്‍ഡ് താ​​രം 21-19 സ്കോ​​റി​​ന് സെ​​റ്റ് സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ടാ​​മ​​ത്തെ സെ​​റ്റും സ​​മാ​​ന​​മാ​​യി മു​​ന്നേ​​റി. നേ​​രി​​യ ലീ​​ഡ് കൈ​​വ​​ശംവ​​ച്ചി​​രു​​ന്ന ചോ​​ചു​​വോ​​ങ് 21-16 സ്കോ​​റി​​ന് മ​​ത്സ​​രം സ്വ​​ന്ത​​മാ​​ക്കി സെ​​മി​​ഫൈ​​ന​​ലി​​ൽ ഇ​​ടം ഉ​​റ​​പ്പി​​ച്ചു.

Latest News

Corehub Up