Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ram Mohan Naidu

വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വി​ൽ‌ പ​രി​ഹാ​രം വേ​ണം; വ്യോ​മ​യാ​ന മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച് എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ

കോ​ഴി​ക്കോ​ട്: പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ക്കാ​ർ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ൽ പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി കെ. ​റാം മോ​ഹ​ൻ നാ​യി​ഡു​വി​ന് ക​ത്ത​യ​ച്ച് ഇ​ന്ത്യ​ൻ ഗ്രാ​ൻ​ഡ് മു​ഫ്തി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ.

ഗ​ൾ‌​ഫ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന നി​ര​ക്കി​ലു​ണ്ടാ​യ വ​ർ​ധ​ന​വ് അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തും മു​ന്ന​റി​യി​പ്പി​ല്ലാ​തെ യാ​ത്ര​ക​ൾ റ​ദ്ദാ​ക്കു​ന്ന​തും പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും കാ​ന്ത​പു​രം ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

അ​മി​ത നി​ര​ക്കി​നും വി​മാ​ന​ങ്ങ​ളു​ടെ കു​റ​വി​നും പു​റ​മെ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വി​മാ​നം റ​ദ്ദാ​ക്ക​ൽ, മു​ട​ങ്ങി​യ യാ​ത്ര​ക​ളു​ടെ റീ​ഫ​ണ്ട് ന​ൽ​കാ​തി​രി​ക്ക​ൽ, സെ​ക്ട​ർ മാ​റ്റി​യും തീ​യ​തി നീ​ട്ടി​യും യാ​ത്ര നി​ശ്ച​യി​ക്ക​ൽ തു​ട​ങ്ങി​യ​വ​യും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും കാ​ന്ത​പു​രം പ​റ​ഞ്ഞു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് വ​ർ​ധി​ച്ച നി​ര​ക്ക് ഈ​ടാ​ക്കി വ​രു​ന്ന​ത് വി​വേ​ച​ന​മാ​ണെ​ന്നും കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്‌​ലി​യാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

Latest News

Corehub Up