Sun, 28 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ram Temple Trust

അ​യോ​ധ്യ ക്ഷേ​ത്ര സം​ഭാ​വ​ന​ക്കൊ​ള്ള: രാ​മ​ക്ഷേ​ത്ര ട്ര​സ്റ്റി​ൽ സ​മ്പൂ​ർ​ണ അ​ഴി​ച്ചു​പ​ണി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന ത​ട്ടി​പ്പ് വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ശ്രീ​രാ​മ ജ​ന്മ​ഭൂ​മി തീ​ർ​ത്ഥ ക്ഷേ​ത്ര ട്ര​സ്റ്റി​ൽ സ​മ്പൂ​ർ​ണ അ​ഴി​ച്ചു​പ​ണി​ക്ക് നീ​ക്കം. അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് രാ​ജി​വ​ച്ച നി​ല​വി​ലെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​മ്പ​ത് റാ​യി​യെ മാ​റ്റി പ​ക​രം പു​തി​യ സെ​ക്ര​ട്ട​റി​യെ അ​ടു​ത്ത മാ​സം 11-ന​കം പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ കേ​ന്ദ്ര ത​ല​ത്തി​ൽ ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി നൃ​പേ​ന്ദ്ര മി​ശ്ര, ട്ര​സ്റ്റ് ട്ര​ഷ​റ​ർ സ്വാ​മി ഗോ​വി​ന്ദ ദേ​വ​ഗി​രി, ട്ര​സ്റ്റി കൃ​ഷ്‌​ണ മോ​ഹ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് പ്ര​ധാ​ന​മാ​യും പ​രി​ഗ​ണി​ക്കു​ന്ന​ത്. കൂ​ടാ​തെ, ട്ര​സ്റ്റി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കു​ന്ന​തി​നാ​യി രൂ​പീ​ക​രി​ക്കു​ന്ന ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ പ​ദ​വി​യി​ലേ​ക്ക് വി​ര​മി​ച്ച മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ണ്ടു​വ​രാ​നും ആ​ലോ​ച​ന​യു​ണ്ട്.  സ്ഥാ​നം ഒ​ഴി​ഞ്ഞ ച​മ്പ​ത് റാ​യി​യെ ഡ​ൽ​ഹി​യി​ലെ വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് കേ​ന്ദ്ര ഓ​ഫീ​സി​ലെ മ​റ്റേ​തെ​ങ്കി​ലും ചു​മ​ത​ല​യി​ലേ​ക്ക് മാ​റ്റാ​നാ​ണ് സാ​ധ്യ​ത. 

ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി ല​ഭി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സം​ഭാ​വ​ന​ക​ളി​ൽ വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ട്ര​സ്റ്റി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​ത്. കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പോ​ലീ​സ് സം​ഘം പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 79 ല​ക്ഷ​ത്തോ​ളം രൂ​പ നേ​ര​ത്തെ ക​ണ്ടെ​ടു​ത്തി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ എ​ട്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.  

 

Latest News

Corehub Up