Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RamJanmaBhoomi

രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ​റെ ഉ​ൾ​പ്പെ​ടു​ത്താ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ജ​ന്മ​ഭൂ​മി ക്ഷേ​ത്ര​ത്തി​ലേ​ക്ക് ല​ഭി​ച്ച സാ​മ്പ​ത്തി​ക സം​ഭാ​വ​ന​ക​ളി​ൽ ക്ര​മ​ക്കേ​ടും ത​ട്ടി​പ്പും ന​ട​ന്നെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഒ​രു ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ​റെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​കി. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച​ത്.

ഇ​ൻ​സ്‌​പെ​ക്ട​ർ ജ​ന​റ​ൽ (ഐ​ജി) കി​ര​ൺ എ​സ്. ന​യി​ക്കു​ന്ന നി​ല​വി​ലെ നാ​ലം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലേ​ക്ക് വി​ദ​ഗ്ധ​നാ​യ ഒ​രു ഫോ​റ​ൻ​സി​ക് ഓ​ഡി​റ്റ​റെ അ​ഞ്ചാ​മ​ത്തെ അം​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. കേ​സി​ൽ സ​മ​ഗ്ര​മാ​യ ത​ത്‌​സ്ഥി‌​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സു​പ്രീം​കോ​ട​തി ര​ണ്ടാ​ഴ്ച​ത്തെ സ​മ​യം അ​നു​വ​ദി​ച്ചു. കോ​ട​തി നി​ർ​ദേ​ശാ​നു​സ​ര​ണം ജൂ​ലൈ 25-നാ​ണ് പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ എ​സ്ഐ​ടി രൂ​പീ​ക​രി​ച്ച​തെ​ന്ന് യു​പി സ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​സി​ൽ രാ​ഷ്ടീ​യ താ​ത്പ​ര്യ​ങ്ങ​ൾ ‌കൂ​ട്ടി​ക്ക​ല​ർ​ത്താ​തെ, കൃ​ത്യ​വും സു​താ​ര്യ​വു​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ത​ട്ടി​പ്പി​ന്‍റെ യ​ഥാ​ർ​ത്ഥ വി​വ​ര​ങ്ങ​ൾ പു​റ​ത്തു കൊ​ണ്ടു​വ​രി​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സ് സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്നും, ക്ഷേ​ത്ര ട്ര​സ്റ്റി​ന് ല​ഭി​ച്ച എ​ല്ലാ സം​ഭാ​വ​ന​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​ക​ളി​ലാ​ണ് സു​പ്രീം​കോ​ട​തി ഈ ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

Latest News

Corehub Up