രാമപുരം: സെന്റ് അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ ആഗസ്തത്യാനോസിന്റെ തിരുനാള്‍ ഇന്നു മുതല്‍ 28 വരെ നടക്കും. ഇന്ന് മുതല്‍ 22 വരെ വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന, 23ന് പുലര്‍ച്ചെ അഞ്ചിനും 6.15നും 7.50നും 9.30നും വിശുദ്ധ കുർബാന. വൈകുന്നേരം നാലിന്റെ വിശുദ്ധ കുര്‍ബാനയെത്തുടർന്ന് അഗസ്റ്റിന് നാമധാരികളുടെ സംഗമം.
24ന് വൈകുന്നേരം 4.45ന് കൊടിയേറ്റ്, ലദീഞ്ഞ്-ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, അഞ്ചിന് വിശുദ്ധ കുര്‍ബാന, 25ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, 6.15ന് ജപമാല പ്രദക്ഷിണം, 26ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. 6.30ന് പുറത്ത് നമസ്കാരം, 27 ന് ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ ആഗസ്ത്യാനോസിന്റെ തിരുസ്വരൂപം പന്തലില്‍ പ്രതിഷ്ഠിക്കും. അഞ്ചിന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം.
28 ന് രാവിലെ ആറിന് സപ്രാ നമസ്കാരം, 6.10 ന് വിശുദ്ധ കുര്‍ബാന, വിശുദ്ധ ആഗസ്തിനോസിന്റെ നൊവേന, 7.15നും 10നും വൈകുന്നേരം നാലിനും വിശുദ്ധ കുര്‍ബാന. ഉച്ചയ്ക്ക് 12ന് പ്രദക്ഷിണം. വികാരി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, വൈസ് പോസ്റ്റുലേറ്റര്‍ ഫാ. ജയിംസ് പുലിയുറുമ്പിൽ, ഹോസ്റ്റല്‍ വാര്ഡന് ഫാ. ജോര്‍ജ് പറമ്പില്‍തടത്തിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. അബ്രാഹം കുഴിമുള്ളിൽ, ഫാ. മാത്യു പനങ്ങാട്ട്, കൈക്കാരന്മാരായ ജോജോ മണ്ണാപറമ്പിൽ, പ്രകാശ് ജോസഫ് തോട്ടാശേരി, ജയ്സണ്‍ അറയ്ക്കപ്പറമ്പിൽ, കെ.എം. പയസ് കടുകുംമാക്കല് എന്നിവര്‍ നേതൃത്വം നല്‍കും.