രാമപുരം: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇന്ന് രാമപുരത്ത് കര്‍ഷക കൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ 10.30ന് റോസറി ഗ്രാമം സെന്റ് തോമസ് ഹാളിലാണ് പരിപാടി.
കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗങ്ങളും സര്‍ക്കാര്‍-സ്വകാര്യ സേവനങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനും പരിപാടിയില്‍ അവസരമൊരുക്കും. കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക ഉപദേശങ്ങള്‍, കാര്‍ഷിക പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍, ധനസഹായ-സബ്സിഡി പദ്ധതികളുടെ വിശദാംശങ്ങള്‍ എന്നിവ ലഭ്യമാക്കും. കൂടാതെ കാര്‍ഷിക വിളകള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതു സംബന്ധിച്ച ചര്‍ച്ചകളും നടക്കും.
കാര്‍ഷിക ഉപകരണങ്ങള്‍, ചെറിയ ടില്ലര്‍, പുല്ലുവെട്ടി, മെഷീന് വാള് തുടങ്ങിയവ പരിചയപ്പെടാനും ഉപയോഗിച്ച് പഠിക്കാനും അവസരമൊരുക്കും. വിത്തുകള്‍, വളങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പരിശീലന പരിപാടികള്‍ എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കാൻ കൂട്ടായ്മയ്ക്കു രൂപം നല്‍കും. പ്രകൃതി സംരക്ഷണത്തിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യം മുൻനിർത്തി പരിസ്ഥിതിദിന സന്ദേശവും അവതരിപ്പിക്കും. പ്രദേശത്തെ കര്‍ഷകരും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.
കൃഷിവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടര്‍ സിബി തോമസ് കോയിപ്പിള്ളില്‍ ക്ലാസുകള്‍ നയിക്കും. രാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശാന്താറാം ഉദ്ഘാടനം ചെയ്യും. വാർഡ് അംഗം മിനി സണ്ണി കോ-ഓഡിനേറ്റര്‍മാരായ ജോസ് കരിപ്പാക്കുടി, ബിനോയി ജയിംസ് ഊടുപുഴ, വിശ്വന് രാമപുരം, ആന്റോ വെട്ടിക്കല്‍, മാര്ട്ടിന് പാലത്തുങ്കല്‍, ബിജു കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കും.