x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​മ​പു​ര​ത്ത് ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ഇന്ന്


Published: June 5, 2026 01:47 AM IST | Updated: June 5, 2026 01:47 AM IST

രാ​മ​പു​രം: ലോ​ക പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് രാ​മ​പു​ര​ത്ത് ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 10.30ന് ​റോ​സ​റി ഗ്രാ​മം സെ​ന്‍റ് തോ​മ​സ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളും അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ല്‍​കു​ന്ന​തി​നും പ​രി​പാ​ടി​യി​ല്‍ അ​വ​സ​ര​മൊ​രു​ക്കും. ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ങ്ങ​ള്‍, കാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍, ധ​ന​സ​ഹാ​യ-​സ​ബ്സി​ഡി പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ എ​ന്നി​വ ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് മി​ക​ച്ച വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ളും ന​ട​ക്കും.

കാ​ര്‍​ഷി​ക ഉ​പ​ക​ര​ണങ്ങ​ള്‍, ചെ​റി​യ ടി​ല്ല​ര്‍, പു​ല്ലു​വെ​ട്ടി, മെ​ഷീ​ന്‍ വാ​ള്‍ തു​ട​ങ്ങി​യ​വ പ​രി​ച​യ​പ്പെ​ടാ​നും ഉ​പ​യോ​ഗി​ച്ച് പ​ഠി​ക്കാ​നും അ​വ​സ​ര​മൊ​രു​ക്കും. വി​ത്തു​ക​ള്‍, വ​ള​ങ്ങ​ള്‍, കാ​ര്‍​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍, പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​ക്കാ​ൻ കൂ​ട്ടാ​യ്മ​യ്ക്കു രൂ​പം ന​ല്‍​കും. പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും ജൈ​വ​കൃ​ഷി​യു​ടെ​യും പ്രാ​ധാ​ന്യം മു​ൻ​നി​ർ​ത്തി പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശ​വും അ​വ​ത​രി​പ്പി​ക്കും. പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രും കാ​ര്‍​ഷി​ക​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

കൃ​ഷി​വ​കു​പ്പ് മു​ൻ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌​ട​ര്‍ സി​ബി തോ​മ​സ് കോ​യി​പ്പി​ള്ളി​ല്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും. രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശാ​ന്താ​റാം ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ഡ് അം​ഗം മി​നി സ​ണ്ണി കോ-​ഓ​ഡി​നേ​റ്റ​ര്‍​മാ​രാ​യ ജോ​സ് ക​രി​പ്പാ​ക്കു​ടി, ബി​നോ​യി ജ​യിം​സ് ഊ​ടു​പു​ഴ, വി​ശ്വ​ന്‍ രാ​മ​പു​രം, ആ​ന്‍റോ വെ​ട്ടി​ക്ക​ല്‍, മാ​ര്‍​ട്ടി​ന്‍ പാ​ല​ത്തു​ങ്ക​ല്‍, ബി​ജു കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.

Tags : nattu vishesham Ramapuram today

Recent News

Corehub Up