കൊച്ചി: "മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുടെ പേരില്‍ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു.
സിനിമ നിര്‍മിച്ച പറവ ഫിലിംസിന്റെ പാര്‍ട്ണര്‍മാരായ നടന് സൗബിന് ഷാഹിര്‍, പിതാവ് ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെ പ്രതിചേര്‍ത്താണ് 1000 പേജുള്ള കുറ്റപത്രം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.
സിനിമയുടെ നിര്മാണപങ്കാളിത്തവും ലാഭത്തിന്റെ 40 ശതമാനവും നല്‍കാമെന്നു വിശ്വസിപ്പിച്ച് ഏഴു കോടി രൂപ കൈപ്പറ്റിയശേഷം വഞ്ചിച്ചുവെന്നാരോപിച്ച് അരൂര്‍ സ്വദേശി സിറാജ് വലിയവീട്ടില്‍ ഹമീദ് നല്കിയ പരാതിയിലാണു കേസെടുത്ത് അന്വേഷണം നടത്തിയത്.
കേസ് പിന്നീട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. ഗൂഢാലോചനയും വഞ്ചനാക്കുറ്റവും ചുമത്തിയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്.
Tags : Financial fraud case Chargesheet Soubin