തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ നടപ്പാക്കിയ തുഗ്ലക് സാന്പത്തിക നയം മൂലം യുഡിഎഫ് സർക്കാരിനുണ്ടായ സാന്പത്തിക ബാധ്യതയുടെ ഭാരം കേരളത്തിലെ യുവജനങ്ങളുടെ തലയിൽ വയ്ക്കരുതെന്നും പെൻഷൻ പ്രായം ഉയർത്താനുള്ള ശിപാർശ തള്ളണമെന്നും യുഡിഎഫ് എംഎൽഎമാരായ ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ്കോവൂരും വിഷ്ണു മോഹനും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി നിയമസഭയിൽ സമർപ്പിച്ച കേരളത്തിന്റെ ആരോഗ്യ സാന്പത്തിക സ്ഥിതിയെ സംബന്ധിച്ച റിപ്പോർട്ടിൽ വിരമിക്കൽ പ്രായം ഓരോ വർഷം ഉയർത്തുന്പോഴും വിരമിക്കൽ ആനുകൂല്യങ്ങളുടെ ഇനത്തിൽ 6000 കോടി രൂപ ലാഭിക്കാൻ സാധിക്കുമെന്നത് അഭ്യസ്തവിദ്യരായ യുവജനങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്നും ഇത്തരം ശിപാർശകൾ പരിഗണിക്കരുതെന്നും ആർവൈഎഫ് ഭാരവാഹികൾ പറഞ്ഞു.