x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾ ല​ക്ഷ്യ​ബോ​ധ​മു​ള്ള സ്വ​പ്ന​ങ്ങ​ൾ കാ​ണ​ണം: ബെ​ന്നി ബ​ഹ​നാ​ൻ എം​പി


Published: June 5, 2026 02:32 AM IST | Updated: June 5, 2026 02:32 AM IST

ദീ​പി​ക ആ​ബേ സ​ർ​വീ​സ​സു​മാ​യി സ​ഹ​ക​രി​ച്ച് അ​ങ്ക​മാ​ലി ഡി​സ്റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ജ​യോ​ത്സ​വം 2026ൽ ​ആ​ദ​രി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ, അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ

കൊ​ച്ചി: ല​ക്ഷ്യ​ബോ​ധ​മു​ള്ള സ്വ​പ്ന​ങ്ങ​ൾ കാ​ണാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സാ​ധി​ക്ക​ണ​മെ​ന്നു ബെ​ന്നി ബ​ഹ​നാ​ൻ എം​പി. ദീ​പി​ക ആ​ബേ സ​ർ​വീ​സ​സു​മാ​യി സ​ഹ​ക​രി​ച്ചു അ​ങ്ക​മാ​ലി ഡി ​പോ​ള്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യി​ൽ (ഡി​സ്റ്റ്) ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച വി​ജ​യോ​ത്സ​വം 2026 ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​ക​ളി​ൽ നേ​ടു​ന്ന മി​ക​ച്ച വി​ജ​യ​ത്തി​ന്‍റെ മ​ഹ​ത്വം അ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ളെ സ​ജ്ജ​മാ​ക്കി​യ അ​ധ്യാ​പ​ക​ർ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. അ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കു കൂ​ടി നി​റം പ​ക​രാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സാ​ധി​ക്ക​ണം. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ വി​ജ​യ​ങ്ങ​ൾ സ്വ​ന്ത​മാ​ക്ക​ണം. ദീ​പി​ക വി​ദ്യാ​ർ​ഥി​ക​ളു​ടെ ന​ന്മ​യ്ക്കും വ​ള​ർ​ച്ച​യ്ക്കു​മാ​യി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ചോ​ദ​ന​മാ​ണെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ പ​റ​ഞ്ഞു.

ഡി​സ്റ്റ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ണി ചാ​ക്കോ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റീ​ത്ത പോ​ൾ, ദീ​പി​ക കൊ​ച്ചി റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് കൊ​ളു​ത്തു​വെ​ള്ളി​ൽ, രാ​ഷ്ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് എ​ജി​എം മാ​ർ​ക്ക​റ്റിം​ഗ് റെ​ബി ജോ​ർ‌​ജ്, സീ​നി​യ​ർ സ​ർ​ക്കു​ലേ​ഷ​ൻ മാ​നേ​ജ​ർ ബി​നോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ്ല​സ്ടു, പ​ത്ത് ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളു​ക​ളെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റും ഉ​ണ്ടാ​യി​രു​ന്നു.

വി​ജ​യോ​ത്സ​വം കോ​ത​മം​ഗ​ല​ത്ത് ഇ​ന്ന്

കൊ​ച്ചി: ദീ​പി​ക ആ​ബേ സ​ർ​വീ​സ​സു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ​യോ​ത്സ​വം 2026 ആ​ദ​ര സ​മ്മേ​ള​ന​വും ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​റും ഇ​ന്ന് കോ​ത​മം​ഗ​ല​ത്തു ന​ട​ക്കും. സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ പ​ത്തി​നു സെ​മി​നാ​ർ ആ​രം​ഭി​ക്കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഷി​ബു തെ​ക്കും​പു​റം എം​എ​ൽ‌​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ത​മം​ഗ​ലം മേ​ഖ​ല​യി​ൽ പ്ല​സ്ടു, പ​ത്ത് ക്ലാ​സു​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച സ്കൂ​ളു​ക​ളെ​യും ആ​ദ​രി​ക്കും. ര​ജി​സ്ട്രേ​ഷ​ന് 9345999057 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക. സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​നും ഉ​ണ്ടാ​കും.

 

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up