x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെള്ളക്കെട്ട് : ആ​ലു​വ​യി​ലെ കാ​ന​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ കൊ​ച്ചി കോ​ർ​പ​റേ​ഷ​ന്‍റെ സ​ഹാ​യം തേടുന്നു


Published: June 5, 2026 03:12 AM IST | Updated: June 5, 2026 03:12 AM IST

ആ​ലു​വ: കാ​ന​ക​ളി​ലെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കി വെ​ള്ള​ക്കെ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻെ​റ അ​ത്യാ​ധു​നി​ക മെ​ഷീ​നു​ക​ൾ വാ​ട​ക​യ്ക്ക്എടു​ക്കാ​നൊ​രു​ങ്ങി ആ​ലു​വ ന​ഗ​ര​സ​ഭ. അ​ഴു​ക്കു​ക​ളും മാ​ലി​ന്യ​ങ്ങ​ളും വ​ലി​ച്ചെ​ടു​ക്കു​ന്ന സ​ക്ഷ​ൻ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ ബെ​ന്നി ബ​ഹ​ന്നാ​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ആ​ലു​വ ന​ഗ​ര​സ​ഭ വാ​ർ​ഡ് ഒ​ന്നി​ലെ സ്നേ​ഹ​പു​രം പ​ള്ളി റോ​ഡ്, പു​തു​ശേരി ലൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ൻ ജെ​സി​ബി​യ്ക്ക് പ​ക​രം ഡീ ​സി​ൽ​റ്റ​ർ ആ​ൻ​ഡ് സ​ക്ക​ർ മെ​ഷീ​ൻ ആ​ണ് ഉ​പ​യോ​ഗി​ക്കു​ക. ഉ​റ​പ്പി​ച്ച് വ​ച്ച സ്ലാ​ബ് എ​ടു​ത്ത് മാ​റ്റാ​ൻ സാ​ധി​ക്കാ​ത്ത മേ​ഖ​ല​യി​ലെ കാ​ന​ക​ൾ വൃ​ത്തി​യാ​ക്കാ​നും മെ​ഷീ​ൻ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ദേ​ശീ​യ പാ​ത​യി​ൽ മ​ഴ​ക്കാ​ല​ത്ത് സ്ഥി​ര​മാ​യി ഉ​ണ്ടാ​കു​ന്ന വെ​ള്ള​ക്കെ​ട്ട് മേ​ഖ​ല​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി. ഇ​തി​ൽ ആ​റി​ട​ത്ത് ക​ൾ​വ​ർ​ട്ട്, കാ​ന തു​ട​ങ്ങി​യ നി​ർ​മ്മി​ച്ച് വെ​ള്ള​ക്കെ​ട്ട് ഇ​ല്ലാ​താ​ക്കാ​ൻ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യ്ക്ക് യോ​ഗം നി​ർ​ദ്ദേ​ശം ന​ൽ​കി. ചൂ​ർ​ണിക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി മു​ത​ൽ വ​ട​ക്ക് ചെ​ങ്ങ​മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി വ​രെ​യാ​ണ് ആ​റ് വെ​ള്ള​ക്കെ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കേ​ണ്ട​ത്.

എ​റ​ണാ​കു​ളം റോ​ഡ് ക​മ്മ​ത്ത് ലൈ​നി​ന് സ​മീ​പ​മു​ള്ള വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​ന് പു​ളി​ഞ്ചോ​ട് സി​ഗ്ന​ൽ വ​രെ പി​ഡ​ബ്ല്യൂ​ഡി കാ​ന നി​ർ​മി​ച്ചി​ട്ടു​ണ്ട്. ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി വ​രെ​യു​ള​ള ക​ൾ​വ​ർ​ട്ട് പു​ന​ർ നി​ർ​മി​ക്കു​ന്ന​തി​ന് എ​ൻ​എ​ച്ച്എ​ഐ യെ ​ചു​മ​ത​ല​പ്പെ​ടു​ത്തി.

മാ​ർ​ക്ക​റ്റ് റോ​ഡി​ൽ നി​ല​വി​ൽ രൂ​ക്ഷ​മാ​യ വെ​ള​ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്ന സ്ഥ​ല​മാ​ണ്. ഇ​വി​ടെ ക​ൾ​വ​ർ​ട്ട് പൂ​ർ​ത്തീ​ക​രി​ച്ചെ​ങ്കി​ലും ബ​സ് സ്റ്റാ​ൻ​ഡി​ന് പി​ൻ​വ​ശ​ത്തെ സ​ർ​വീ​സ് റോ​ഡി​ലെ 50 മീ​റ്റ​ർ കാ​ന കൂ​ടി ന​വീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ കാ​ന​യു​ടെ നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​കൂ.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up