x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ "ആ​ഗോ​ള' പ​രി​സ്ഥി​തി ദി​നാ​ച​ര​ണം


Published: June 5, 2026 03:17 AM IST | Updated: June 5, 2026 03:17 AM IST

ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ പു​തി​യ റം​ന്പൂട്ടാ​ന്‍ തൈ ​ന​ടു​ന്ന ന്യൂ​സി​ലാ​ന്‍​ഡ് സ്വ​ദേ​ശി പീ​റ്റ​ര്‍ ചാ​ള്‍​സും ഭാ​ര്യ പ​മേ​ല ജോ​ണും. രാ​ജ​ഗി​രി ആ​ശു​പ​ത്രി അ​ഡ്മി​

കൊ​ച്ചി: ചി​കി​ത്സ തേ​ടി​യെ​ത്തി​യ വി​ദേ​ശി​ക​ള്‍ ആ​ലു​വ രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ കൃ​ഷി​ത്തോ​ട്ട​ത്തി​ല്‍ വേ​റി​ട്ടൊ​രു പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ കേ​ര​ള​ത്ത​നി​മ​യി​ല്‍ പാ​ള​ത്തൊ​പ്പി​ക​ള്‍ ധ​രി​ച്ചാ​ണ് അ​വ​ര്‍ എ​ത്തി​യ​ത്.

ഒ​മാ​ന്‍, ന്യൂ​സി​ലാ​ന്‍​ഡ്, ജ​ര്‍​മ​നി, ശ്രീ​ല​ങ്ക, മാ​ലി​ദ്വീ​പ് തു​ട​ങ്ങി​യ 12 ഓ​ളം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള​ള​വ​ര്‍ പ​ങ്കെ​ടു​ത്തു. ആ​ശു​പ​ത്രി​യോ​ട് ചേ​ര്‍​ന്ന കൃ​ഷി​തോ​ട്ട​ത്തി​ല്‍ നി​ന്ന് റം​ബൂ​ട്ടാ​നും ചാ​മ്പ​ക്ക​യും നേ​രി​ട്ട് വി​ള​വെ​ടു​ക്കാ​നും ആ ​നി​മി​ഷ​ങ്ങ​ള്‍ സെ​ല്‍​ഫി​യി​ല്‍ പ​ക​ര്‍​ത്താ​നു​മാ​യി​രു​ന്നു പ​ല​രും ശ്ര​മി​ച്ച​ത്.രാ​ജ​ഗി​രി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​യ് കി​ളി​ക്കു​ന്നേ​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

ഇ​വ​ര്‍ ന​ട്ട​ത് കേ​വ​ലം വൃ​ക്ഷ​ത്തൈ​ക​ള​ല്ല, ആ​ഗോ​ള സൗ​ഹൃ​ദ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും പ​ച്ച​പ്പു​ള്ള ഓ​ര്‍​മ​ക​ളാ​ണെ​ന്ന് ഫാ. ​ജോ​യ് കി​ളി​ക്കു​ന്നേ​ല്‍ പ​റ​ഞ്ഞു. ചി​കി​ത്സ​യോ​ടൊ​പ്പം ത​ന്നെ രോ​ഗ​മു​ക്തി​ക്ക് പ​ച്ച​പ്പ് നി​റ​ഞ്ഞ ശാ​ന്ത​മാ​യ ചു​റ്റു​പാ​ടും പ്ര​ധാ​ന​മാ​ണെ​ന്ന് പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ന്യൂ​സി​ലാ​ന്‍​ഡ് സ്വ​ദേ​ശി പീ​റ്റ​ര്‍ ചാ​ള്‍​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കാ​യി കേ​ര​ള​ത്തി​ന്‍റെ ത​ന​ത് രു​ചി​യാ​യ ക​പ്പ​യും ച​മ്മ​ന്തി​യും ആ​ണ് വി​ള​മ്പി​യ​ത്. ആ​ദ്യ​മാ​യി ക​ഴി​ക്കു​ന്ന ക​പ്പ​യു​ടെ​യും ച​മ്മ​ന്തി​യു​ടെ​യും സ്വാ​ദ് വി​ദേ​ശി​ക​ളു​ടെ മ​നം ക​വ​ര്‍​ന്നു.രാ​ജ​ഗി​രി ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജി​ജി കു​രു​ട്ടു​കു​ളം, ന​ഴ്‌​സിം​ഗ് ഡ​യ​റ​ക്ട​ര്‍ ലി​മ മാ​ത്യൂ​സ്, അ​സോ​സി​യേ​റ്റ് മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജേ​ക്ക​ബ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up