x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് പി​ന്നി​ൽ സ്വ​കാ​ര്യ​ബ​സ് ഇ​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്


Published: June 5, 2026 02:59 AM IST | Updated: June 5, 2026 02:59 AM IST

കു​ത്തു​കു​ഴി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് പി​ന്നി​ൽ സ്വ​കാ​ര്യ​ബ​സ് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം.

കോ​ത​മം​ഗ​ലം: കു​ത്തു​കു​ഴി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് പി​ന്നി​ൽ സ്വ​കാ​ര്യ​ബ​സ് ഇ​ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് പ​രിക്കേ​റ്റു. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ കു​ത്തു​കു​ഴി പാ​ല​ത്തി​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കാ​റി​ൽ ബ​സ് ഇ​ടി​ച്ച് കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ജി​ത (45), ശ്രേ​യ രാ​ജേ​ഷ് (11) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റോ​ഡ​രി​കി​ൽ പാ​ർ​ക്ക്‌ ചെ​യ്‌​ത നേ​ര്യ​മം​ഗ​ലം വ​ട​ക്കേ​ത്തൊ​ട്ടി​യി​ൽ രാ​ജു​വി​ന്‍റെ കാ​റി​നു പി​ന്നി​ൽ കോ​ത​മം​ഗ​ല​ത്തേ​ക്കു പോ​യ ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി ഛർ​ദി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു കാ​ർ നി​ർ​ത്തി​യി​ട്ട​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പ​ത്ത​ടി​യോ​ളം മു​ൻ​പോ​ട്ടു നി​ര​ങ്ങി​നീ​ങ്ങി. കാ​റി​ന്‍റെ പി​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up