പിറവത്ത് മാമലക്കവലയിൽ കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ നിലയിൽ.
പിറവം: ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണ് സമീപത്തെ വീടിന് നാശനഷ്ടം. പാഴൂർ മാമലക്കവലയ്ക്ക് സമീപം ഈരേത്തുമല റെജിയുടെ വീടിന്റെ സംരക്ഷണഭിത്തിയാണ് ഇടിഞ്ഞത്.
12 അടിയിലേറെ ഉയരമുള്ള മതിലിന്റെ കല്ലും മണ്ണും വീണു താഴെയുള്ള നിരപ്പുകാട്ടിൽ സുനിലിന്റെ വീടിനാണു നാശം ഉണ്ടായത്. വീടിന്റെ ഭിത്തി തകർന്നു കല്ലും മണ്ണും ഉള്ളിലെത്തിയിരുന്നു. മഴ ശക്തമായി തുടർന്നാൽ കൂടുതൽ മണ്ണിടിയുന്നതിനു സാധ്യത ഉണ്ട്. സമീപത്തുള്ള രണ്ട് വീടുകളും ഭീഷണിയുടെ നിഴലിലാണ്. വീട്ടുകാർക്ക് പരിക്കൊന്നും പറ്റിയില്ല.
Tags : Local News Nattuvishesham Ernakulam