x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ക്ക​ട മേഖലയിൽ അസാധാരണ ഈ​ച്ച​ശ​ല്യം


Published: June 5, 2026 07:01 AM IST | Updated: June 5, 2026 07:01 AM IST

കോഴി വളർത്തൽ കേന്ദ്രങ്ങൾക്കെതിരേ ആരോപണം 

കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട താ​ലൂ​ക്കി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഈ​ച്ച​ശ​ല്യം രൂ​ക്ഷം, പൊ​രു​തി മു​ട്ടി നാ​ട്ടു​കാ​ർ. പൂ​വ​ച്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​വി​ള, ന​വ​ജ്യോ​തി ന​ഗ​ര്‍, വീ​ര​ണ​കാ​വ്, കീ​ഴ് വാ​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രൂ​ക്ഷ​മാ​യ ഈ​ച്ച​ശ​ല്യ​മു​ള്ള​ത്.

പ്ര​ദേ​ശ​ത്തെ കോ​ഴി വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് ഈ​ച്ച ശ​ല്യം രൂ​ക്ഷ​മാ​കാ​ന്‍ കാ​ര​ണ​മെ​ന്നാ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ സ​മ​രം ആ​രം​ഭി​ച്ചു. മൂ​ന്നു​മാ​സം​മു​മ്പ് സ​മീ​പ​ത്തെ കു​രു​തം​കോ​ട് സ്വ​കാ​ര്യ കോ​ഴി​ഫാ​മി​ല്‍ ച​ത്ത ആ​റാ​യി​ര​ത്തി​ലേ​റെ ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ ശ​രി​യാ​യ രീ​തി​യി​ല്‍ മ​റ​വു​ചെ​യ്യാ​ത്ത​തും ഈ​ച്ച​ശ​ല്യ​ത്തി​നു വ​ഴി​വ​ച്ചെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

കു​രു​തം​കോ​ട്, തൂ​ണി​പ്പാ​ട്, ക​ള​ത്ത​റ പ്ര​ദേ​ശ​ത്ത് ഈ​ച്ച ശ​ല്യ​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ര​ണ​കാ​വി​ല്‍ ഈ​ച്ച ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഈ​ച്ച​ക​ൾ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. ഈ​ച്ച​ശ​ല്യം നി​മി​ത്തം വീ​ടി​നു​ള്ളി​ൽ​പ്പോ​ലും ഇ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ഒ​രു മാ​സം​മു​മ്പാ​ണ് വ​ലി​യ​വി​ള, ന​വ​ജ്യോ​തി ന​ഗ​ര്‍ വീ​ര​ണ​കാ​വ്, കീ​ഴ് വാ​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഈ​ച്ച ശ​ല്യം​തു​ട​ങ്ങി​യ​ത്.

ദി​വ​സം ക​ഴി​യും തോ​റും ഇ​വ​യു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ര്‍​ന്ന​തോ​ടെ നാ​ട്ടു​കാ​ര്‍ ഇ​ക്കാ​ര്യം അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. വീ​ടി​ന്‍റെ അ​ടു​ക്ക​ള​യി​ലും തീ​ന്‍​മേ​ശ​യി​ലും ഉ​ൾ​പ്പെ​ടെ ഈ​ച്ച​ക​ൾ നി​റ​ഞ്ഞ​തോ​ടെ ആ​ഹാ​രം പോ​ലും ക​ഴി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കി​ട​പ്പു​രോ​ഗി​ക​ളും കു​ട്ടി​ക​ളു​മാ​ണ് ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ത്. മ​ഴ പെ​യ്താ​ൽ ഈ​ച്ച​ശ​ല്യം കൂ​ടു​ന്ന സ്ഥി​തി​യാ​ണ്.

വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​ത്തി മ​രു​ന്നു പ്ര​യോ​ഗി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പ​ഞ്ചാ​യ​ത്ത്- ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചെ​ങ്കി​ലും കോ​ഴി ഫാ​മു​ക​ളി​ല്‍ നി​ന്നോ, ഇ​വി​ടു​ത്തെ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നോ ഈ​ച്ച​ക​ളു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up