x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചു​ട​ല​പ്പ​റ​ന്പി​ൽ പ​ച്ച​പ്പി​ന്‍റെ കാ​വ​ൽ​ക്കാ​ര​ൻ: വീ​ണു ത​ളി​ർ​ക്കു​ന്നു, ജീ​വി​ത​മി​വി​ടെ !

സ്വ​ന്തം​ലേ​ഖ​ക​ൻ
Published: June 5, 2026 08:08 AM IST | Updated: June 5, 2026 08:08 AM IST

കൊ​ര​ട്ടി: മ​ര​ണം അ​വ​സാ​ന​മ​ല്ല, മ​റ്റൊ​രു ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക​മാ​ണെ​ന്ന് പ്ര​കൃ​തി ഓ​രോ നി​മി​ഷ​വും ഓ​ർ​മ്മി​പ്പി​ക്കു​ന്ന ഒ​രി​ട​മു​ണ്ട് കൊ​ര​ട്ടി​യി​ൽ! ദേ​ശീ​യ​പാ​ത​യോ​ര​ത്തെ പെ​രു​ന്പി​യി​ലെ പ​ഞ്ചാ​യ​ത്ത് ക്രി​മ​റ്റോ​റി​യ​ത്തി​ൽ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച ന​ക്ഷ​ത്ര​വ​ന​വും അ​തി​ന്‍റെ നി​ശ​ബ്ദ കാ​വ​ൽ​ക്കാ​ര​നാ​യ ര​മേ​ശ​നു​മാ​ണ് ഇ​വി​ട​ത്തെ ഹീ​റോ.

ആ​ളു​ക​ൾ ഒ​ഴി​ഞ്ഞു​മാ​റാ​നാ​ഗ്ര​ഹി​ക്കു​ന്ന ചു​ട​ല​പ്പ​റ​ന്പി​നെ ഹ​രി​ത​സ​ങ്കേ​ത​മാ​ക്കി മാ​റ്റി​യ ക​ഥ​യാ​ണി​ത്. ജീ​വ​ൻ അ​ഗ്നി​യാ​കു​ന്ന ഭൂ​മി​യി​ൽ​ത​ന്നെ പു​തു​നാ​ന്പു​ക​ൾ ഉ​ദി​ച്ചു​യ​രു​ന്നു.

തൊ​ണ്ണൂ​റു​ക​ളി​ൽ ശ്മ​ശാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ലാ​ണ് പി​ന്നീ​ട് ആ​ധു​നി​ക ക്രി​മ​റ്റോ​റി​യ​വും ന​ക്ഷ​ത്ര​വ​ന​വും യാ​ഥാ​ർ​ഥ്യ​മാ​യ​ത്. 2013ൽ ​മ​നേ​ഷ് സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​രി​ക്കെ ഉ​യ​ർ​ന്നു​വ​ന്ന ആ​ശ​യം 2014ൽ ​യ​ഥാ​ർ​ഥ്യ​മാ​യി. സോ​ഷ്യ​ൽ ഫോ​റ​സ്റ്റ​റി റേ​ഞ്ച് ഓ​ഫീ​സ​ർ ഇ.​എ​സ്. സ​ദാ​ന​ന്ദ​ന്‍റെ സ​ഹാ​യ​ത്തോ​ടെ 27 ജ​ൻ​മ​ന​ക്ഷ​ത്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ച് രൂ​പം​കൊ​ണ്ട ന​ക്ഷ​ത്ര​വ​നം ഇ​ന്നു പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി മാ​റി.

ഹ​രി​ത​ലോ​ക​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്പോ​ൾ ക​ണ്ണ​ന്പി​ള്ളി ര​മേ​ശ​നെ ഒ​ഴി​വാ​ക്കാ​നാ​വി​ല്ല. പ​ന്ത്ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക്രി​മ​റ്റോ​റി​യ​ത്തി​ൽ സം​സ്കാ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന ര​മേ​ശ​ൻ, ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ സാ​ധാ​ര​ണ സ്ഥ​ല​മാ​യി ക​ണ്ടി​ല്ല. 65 സെ​ന്‍റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ന​ക്ഷ​ത്ര​വ​ന​ത്തി​ലെ ഓ​രോ ചെ​ടി​യു​മാ​യും ര​മേ​ശ​ന് ആ​ത്മ​ബ​ന്ധ​മു​ണ്ട്. ജോ​ലി​യി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ചെ​റി​യ വ​രു​മാ​ന​മു​പ​യോ​ഗി​ച്ചാ​ണു ചെ​ടി​ക​ളു​ടെ സം​ര​ക്ഷ​ണം. 2018ലെ ​പ്ര​ള​യ​വും പി​ന്നീ​ടു ന​ട​ന്ന ചി​ല നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളും ന​ക്ഷ​ത്ര​വ​ന​ത്തി​ലെ പൂ​ച്ചെ​ടി​ക​ൾ​ക്കു വ​ലി​യ നാ​ശം വ​രു​ത്തി​യി​രു​ന്നു. ഇ​വി​ടെ ഇ​തി​ന​കം മൂ​വാ​യി​ര​ത്തി അ​ഞ്ഞൂ​റി​ലേ​റെ മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണു ര​മേ​ശ​ന്‍റെ ഏ​ക​ദേ​ശ ക​ണ​ക്ക്.

ഇ​ന്നു ന​ക്ഷ​ത്ര​വ​ന​ത്തി​ൽ വൃ​ക്ഷ​ങ്ങ​ൾ ത​ണ​ൽ​വി​രി​ക്കു​ന്നു. തേ​ൻ​വ​രി​ക്ക​ച്ച​ക്ക​ക​ൾ കാ​യ്ക്കു​ന്നു. പ​ക്ഷി​ക​ൾ കൂ​ടു​കൂ​ട്ടു​ന്നു. മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​യാ​ത്ര​ക​ൾ​ക്കു സാ​ക്ഷ്യം വ​ഹി​ക്കു​ന്ന മ​ണ്ണി​ൽ പ്ര​കൃ​തി പു​തി​യ ജീ​വി​ത​ങ്ങ​ൾ ര​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

Tags : nattu vishesham Guardian Greenery in Chudalapparan

Recent News

Corehub Up