x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള പോ​ളി​യോ തു​ള്ളി മ​രു​ന്ന് വി​ത​ര​ണം 28 മു​ത​ൽ


Published: June 5, 2026 08:25 AM IST | Updated: June 5, 2026 08:25 AM IST

ക​ണ്ണൂ​ർ: ദേ​ശീ​യ പ​ൾ​സ് പോ​ളി​യോ ഇ​മ്യൂ​ണൈ​സേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ഞ്ചു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം 28 മു​ത​ൽ ന​ട​ക്കും. തു​ള്ളി മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ൽ 1906 ബൂ​ത്തു​ക​ൾ ഒ​രു​ക്കും. 1,41,810 കു​ട്ടി​ക​ൾ​ക്കാ​ണ് ജി​ല്ല​യി​ൽ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ൽ 3166 കു​ട്ടി​ക​ൾ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളാ​ണ്.

28ന് ​നി​ശ്ചി​ത ബൂ​ത്തു​ക​ളി​ൽ നി​ന്നാ​ണ് തു​ള്ളി മ​രു​ന്ന് ന​ൽ​കു​ക. കൂ​ടാ​തെ, 28, 29, 30 തീ​യ​തി​ക​ളി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, ബ​സ് സ്റ്റാ​ൻ​ഡ്, മാ​ർ​ക്ക​റ്റ് മ​റ്റു പ്ര​ധാ​ന പൊ​തു​ഇ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ച ട്രാ​ൻ​സി​റ്റ് ബൂ​ത്തു​ക​ൾ മു​ഖേ​ന​യും തു​ള്ളി മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തും. മൂ​ന്നുദി​വ​സ​ങ്ങ​ളി​ലും 198 മൊ​ബൈ​ൽ ടീ​മു​ക​ൾ മു​ഖേ​ന​യും ജി​ല്ല​യി​ലു​ട​നീ​ളം തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യും.

ജി​ല്ല​യി​ൽ 167 ഹൈ ​റി​സ്ക് പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ, തൊ​ഴി​ൽ വ​കു​പ്പു​ക​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച് ഈ ​മേ​ഖ​ല​ക​ളി​ൽ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് ടാ​സ്ക് ഫോ​ഴ്സ് യോ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ദു​ര​ന്ത​നി​വാ​ര​ണം) കെ.​കെ. സു​ബൈ​ർ നി​ർ​ദേ​ശി​ച്ചു. യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ-​ചാ​ർ​ജ് ഡോ. ​കെ.സി. ​സ​ച്ചി​ൻ, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​പി.കെ. ​അ​നി​ൽ​കു​മാ​ർ, ആ​ർസി​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​ജി.​ അ​ശ്വി​ൻ, ജി​ല്ലാ വെ​ക്ട​ർ ബോ​ൺ ഡി​സീ​സ് ക​ൺ​ട്രോ​ൾ ഓ​ഫീ​സ​ർ ഡോ. ​കെ.​കെ.​ ഷി​നി വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up