x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​യ​ല്ലേ മ​ര​ങ്ങ​ളേ... അ​പൂ​ർ​വ വൃ​ക്ഷ​ങ്ങ​ൾ​ക്ക് ക​വ​ച​മൊ​രു​ങ്ങു​ന്നു

ഷൈ​നി ജോ​ണ്‍
Published: June 5, 2026 08:14 AM IST | Updated: June 5, 2026 08:14 AM IST

തൃ​ശൂ​ർ: ലോ​ക​ത്ത് കേ​ര​ള​ത്തി​ലെ പ​ശ്ചി​മ​ഘ​ട്ട​മേ​ഖ​ല​യി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന​തും വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ അ​പൂ​ർ​വ വൃ​ക്ഷ​ജ​നു​സു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ക​വ​ച​മൊ​രു​ക്കി കെ ​എ​ഫ്ആ​ർ​ഐ​യും കേ​ര​ള വ​ന​ഗ​വേ​ഷ​ണ​കേ​ന്ദ്ര​വും വ​നം​വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്കം. വൃ​ക്ഷ​ങ്ങ​ളെ അ​വ​യു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

പാ​ല​ക്കാ​ട​ൻ ഞാ​വ​ലും നാ​ഗി​യ വാ​ലി​ച്ചി​യാ​ന​യും

ആ​ദ്യ​ഘ​ട്ട​ത്തി​ൽ 20 അ​പൂ​ർ​വ സ​സ്യ​വ​ർ​ഗ​ങ്ങ​ളെ​യാ​ണു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ പ​റ​ന്പി​ക്കു​ള​വും നെ​ല്ലി​യാ​ന്പ​തി​യും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ്ര​ത്യേ​ക ആ​വാ​സ​വ്യ​വ​സ്ഥ​യി​ൽ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന പാ​ല​ക്കാ​ട​ൻ ഞാ​വ​ൽ. ലോ​ക​ത്ത് ഇ​തു​വ​രെ അ​ന്പ​തി​ൽ താ​ഴെ മ​ര​ങ്ങ​ൾ മാ​ത്ര​മാ​ണു ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​തി​നാ​ൽ ത​ന്നെ ഈ ​ഇ​നം ഗു​രു​ത​ര വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന സ​സ്യ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്നു. പാ​ല​ക്കാ​ട​ൻ ഞാ​വ​ലു​ക​ളു​ടെ അ​തി​ജീ​വ​ന​ത്തി​നും വ്യാ​പ​ന​ത്തി​നും ആ​വ​ശ്യ​മാ​യ സം​ര​ക്ഷ​ണം പ​ദ്ധ​തി ഉ​റ​പ്പാ​ക്കും.

നോ​ഹ​യു​ടെ പേ​ട​കം നി​ർ​മ്മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചു​വെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ഗോ​ഫ​ർ മ​ര​ത്തി​ന്‍റെ ബ​ന്ധു​വാ​യ നാ​ഗി​യ വാ​ലി​ച്ചി​യാ​ന എ​ന്ന അ​പൂ​ർ​വ​വൃ​ക്ഷ​വും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ടു​ക്കി ജി​ല്ല​യി​ലെ മാ​ങ്കു​ളം, ഗൂ​ഡ്രി​ക്ക​ൽ വ​ന​മേ​ഖ​ല​ക​ളി​ലാ​ണ് ഈ ​വൃ​ക്ഷം പ്ര​ധാ​ന​മാ​യും കാ​ണ​പ്പെ​ടു​ന്ന​ത്. പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന മി​ക്ക വൃ​ക്ഷ​ങ്ങ​ൾ​ക്കും സ്വാ​ഭാ​വി​ക പ്ര​ത്യു​ൽ​പാ​ദ​ന​ശേ​ഷി വ​ള​രെ കു​റ​വാ​ണ്. അ​തി​നാ​ൽ അ​വ​യു​ടെ നി​ല​നി​ൽ​പ്പി​ന് ശാ​സ്ത്രീ​യ ഇ​ട​പെ​ട​ലും പ്ര​ത്യേ​ക സം​ര​ക്ഷ​ണ​ന​ട​പ​ടി​ക​ളും അ​നി​വാ​ര്യ​മാ​ണെ​ന്നു ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വി​ദേ​ശ വൃ​ക്ഷ​വ്യാ​പ​നം കു​റ​യ്ക്കും

അ​പൂ​ർ​വ ത​ദ്ദേ​ശീ​യ വൃ​ക്ഷ​ങ്ങ​ളു​ടെ തൈ​ക​ൾ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലേ​ക്കും ഹ​രി​ത​വ​ൽ​ക്ക​ര​ണ പ​ദ്ധ​തി​ക​ളി​ലേ​ക്കും ല​ഭ്യ​മാ​ക്കു​ന്ന​തും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. ഇ​തി​ലൂ​ടെ വി​ദേ​ശ വൃ​ക്ഷ​വ​ർ​ഗ​ങ്ങ​ളു​ടെ വ്യാ​പ​നം കു​റ​ച്ച് കേ​ര​ള​ത്തി​ന്‍റെ ജൈ​വ​വൈ​വി​ധ്യ​സം​ര​ക്ഷ​ണ​ത്തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ജാ​ഗ്ര​ത​യോ​ടെ

വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന അ​പൂ​ർ​വ​വൃ​ക്ഷ​ങ്ങ​ളു​ടെ തൈ​ക​ൾ വ​ള​രെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് പാ​കി മു​ള​പ്പി​ച്ചെ​ടു​ക്കു​ക. പ്ലാ​സ്റ്റി​ക് കൂ​ട്ടു​ക​ൾ ഒ​ഴി​വാ​ക്കി ച​കി​രി​നാ​രി​ൽ​നി​ന്നു വി​ക​സി​പ്പി​ച്ചെ​ടു​ത്ത ക​യ​ർ റൂ​ട്ട് ട്രെ​യ്ന​റി​ലാ​ണ് മി​ക്ക തൈ​ക​ളും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തെ​ന്ന് കെ ​എ​ഫ്ആ​ർ​ഐ സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ഡോ. ​പി. സു​ജ​ന​പാ​ൽ പ​റ​യു​ന്നു.

 

Tags : nattu vishesham Rare trees are

Recent News

Corehub Up