x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം; വി​ദ്യാ​ര്‍​ഥി​ക​ള്‍ വ​ല​യു​ന്നു


Published: June 5, 2026 06:59 AM IST | Updated: June 5, 2026 06:59 AM IST

എം​എ​ല്‍​എയ്ക്ക് ​നി​വേ​ദ​നം ന​ല്‍​കി ഫ്രാ​ന്‍

നെ​യ്യാ​റ്റി​ന്‍​ക​ര: പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷം ആ​രം​ഭി​ച്ച​തോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. ന​ഗ​ര​പ​രി​സ​ര​ത്തെ ഇ​ട​വ​ഴി​ക​ളി​ല്‍ പോ​ലും പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ള്‍ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ച്ചു.

പൊ​തു​വേ വീ​തി കു​റ​ഞ്ഞ​താ​ണ് ബാ​ല​രാ​മ​പു​രം -നെ​യ്യാ​റ്റി​ന്‍​ക​ര പാ​ത. മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ളു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പേ​രുകേ​ട്ട ബാ​ല​രാ​മ​പു​ര​ത്തി​നു തൊ​ട്ടു​പി​റ​കി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​ലും​മൂ​ട് ജം​ഗ്ഷ​ന്‍റെ സ്ഥാ​നം. രാ​വി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​യ്ക്ക് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് ഈ ​ഗ​താ​ഗ​ത​ക്കു​രു​ക്കി​നെ അ​തി​ജീ​വി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് മു​ത​ല്‍ വ​ഴി​യോ​ര ക​ച്ച​വ​ടം വ​രെ നീ​ളു​ന്ന നി​ര​വ​ധി ഘ​ട​ക​ങ്ങ​ളും ഗ​താ​ഗ​ത​ത്തെ അ​വ​താ​ള​ത്തി​ലാ​ക്കു​ന്നു​ണ്ട്. അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​യു​മാ​യി എ​ത്തു​ന്ന ആം​ബു​ല​ന്‍​സു​ക​ള്‍ പോ​ലും ചി​ല​പ്പോ​ള്‍ ഈ ​ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ടാ​റു​ണ്ടെ​ന്നു മു​ന്‍ കൗ​ണ്‍​സി​ല​ര്‍ കൂ​ടി​യാ​യ മ​ഞ്ച​ത്ത​ല സു​രേ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി.

ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യി​ല്‍ ബാ​ല​രാ​മ​പു​രം കൊ​ടി​ന​ട മു​ത​ലു​ള്ള ഭാ​ഗ​ത്തെ പാ​ത​വി​ക​സ​നം സാ​ധ്യ​മാ​യാ​ലേ ഗ​താ​ഗ​ത ത​ട​സ്സ​ങ്ങ​ള്‍​ക്ക് ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​വു​ക​യു​ള്ളൂ. വ​ഴി​മു​ക്ക് മു​ത​ൽ ക​ളി​യി​ക്കാ​വി​ള വ​രെ​യു​ള്ള പാ​ത വി​ക​സ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് എ​ൻ. ശ​ക്ത​ൻ എം​എ​ൽ​എ ക​ഴി​ഞ്ഞ ദി​വ​സം താ​ലൂ​ക്കി​ലെ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ ഫ്രാ​ന്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​നു മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. പാ​ത വി​ക​സ​നം അ​ടി​യ​ന്ത​ര​മാ​യി യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​ട​ങ്ങി​യ നി​വേ​ദ​നം ഫ്രാ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ എം​എ​ല്‍​എ യ്ക്ക് ​സ​മ​ര്‍​പ്പി​ച്ചു.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ത​യാ​റാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന വ​ഴി​മു​ക്ക് - ക​ളി​യി​ക്കാ​വി​ള റോ​ഡി​ന്‍റെ അ​ലെ​യ്മെ​ന്‍റ് അം​ഗീ​ക​രി​ച്ച് ഏ​റ്റെ​ടു​ക്കു​ന്ന ഭൂ​മി അ​തി​രു തി​രി​ച്ച് ക​ല്ലി​ടു​ന്ന​തി​നാ​വ​ശ്യ​മാ​യ തു​ക വ​രു​ന്ന ബ​ജ​റ്റി​ൽ വ​ക​യി​രു​ത്ത​ണ​മെ​ന്നും ഫ്രാ​ൻ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up