x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമങ്ങാട് നഗരസഭാ പരിധിയിൽ തെ​രു​വുക​ച്ച​വ​ടം ഒ​ഴി​പ്പി​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി​യും ന​ഗ​ര​സ​ഭ​യും ര​ണ്ടു​ത​ട്ടി​ൽ


Published: June 5, 2026 06:58 AM IST | Updated: June 5, 2026 06:58 AM IST

ക​ച്ചേ​രി ന​ട​യി​ൽ ജെ​സി​ബി​യു​മാ​യി ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക്ക് എ​ത്തി​യ ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​യു​ന്നു.

നെ​ടു​മ​ങ്ങാ​ട് : ഗ​താ​ഗ​ത കു​രു​ക്കി​ൽ വീ​ർ​പ്പുമു​ട്ടു​ന്ന നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യി​ൽ സി​പിഎ​മ്മും സി​പി​എം ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യും ര​ണ്ടു ത​ട്ടി​ൽ.
ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച തെ​രു​വ് ക​ച്ച​വ​ടം ഒ​ഴി​പ്പി​ക്ക​ലും അ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ക​വ​ല​ക​ളി​ൽ നി​ർ​മി​ച്ച താ​ത്കാ​ലി​ക ക​ച്ച​വ​ട കേ​ന്ദ്ര​ങ്ങ​ളും ന​ഗ​ര​സ​ഭ ജെസി ബിയു​മാ​യെത്തി പൊ​ളി​ച്ചു നീ​ക്ക​ാൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ക​ച്ചേ​രി ന​ട​യി​ൽജെ ​സിബിയു​മാ​യി ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക്ക് എ​ത്തി​യ ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. സി​പി​എം നെ​ടു​മ​ങ്ങാ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗം റ​ഹീം, സിഐ ടിയു നേ​താ​വ് അ​സീ​സ് തു​ട​ങ്ങി​യ​വ​രുടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ത​ട​ഞ്ഞ​ത്. ഇ​തു ഏ​റെ നേ​രം വാ​ക്കേ​റ്റ​ത്തി​നു കാ​ര​ണ​മാ​യി. ഒ​ടു​വി​ൽ ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി പാ​തി വ​ഴി​യി​ൽ നി​റു​ത്തി ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ മ​ട​ങ്ങി​പ്പോ​യി.​

സി​പി​എം ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ, പാ​ർ​ട്ടി അ​റി​യാ​തെ​യാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി കൈ​ക്കൊണ്ടതെ ന്നാണ് ആ​രോ​പ​ണം. നേ​ര​ത്തെ സി​പി​എം നെ​ടു​മ​ങ്ങാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന ആ​ർ. ജ​യ​ദേ​വ​നാ​ണ് നി​ല​വി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ. അ​തോ​ടൊ​പ്പം തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ലും ഇ​ര​ട്ട നീ​തി​യെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ചി​ല സി​പി​എം, സി ഐടിയു പ്രാ​ദേ​ശി​ക നേ​താ​ക്ക​ൾ​ക്ക് ഒ​പ്പം നി​ൽ​ക്കു​ന്ന​വ​രു​ടെ ക​ട​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കു​ക​യും, മ​റ്റു​ള്ള​വ​രു​ടെ ക​ട​ക​ൾ ഇ​ടി​ച്ചു നി​ര​ത്തി​യ​താ​യു​മാ​ണ് ആ​ക്ഷേ​പം.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up