x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ​ക​ൾ


Published: June 5, 2026 07:59 AM IST | Updated: June 5, 2026 07:59 AM IST

തൃ​ശൂ​ർ: ലോ​ക​പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​രൂ​പ​ത​യി​ലെ 3500 കു​ടും​ബ​കൂ​ട്ടാ​യ്മ യൂ​ണി​റ്റു​ക​ളി​ൽ വൃ​ക്ഷ​ത്തൈ​ക​ൾ ന​ടു​ന്നു. ഇ​തി​ന്‍റെ അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് കോ​നി​ക്ക​ര ഫാ​മി​ലി അ​പ്പ​സ്ത​ലേ​റ്റി​ൽ നി​ർ​വ​ഹി​ച്ചു. ഓ​രോ കു​ടും​ബ​വും പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​ത്തി​ന് രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് ട്വി​ങ്കി​ൾ വാ​ഴ​പ്പി​ള്ളി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കു​ത്തൂ​ർ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പ്ര​ഫ. ജോ​ർ​ജ് അ​ല​ക്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. ഷാ​ജു, സി.​ടി. ജോ​യ്, ഫ്രാ​ൻ​സി​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് അ​സീ​സി​യു​ടെ എ​ണ്ണൂ​റാം ച​ര​മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ്രാ​ൻ​സി​സ് അ​സീ​സി വ​ർ​ഷാ​ച​ര​ണം ക​ത്തോ​ ലി​ക്കാ​സ​ഭ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് 16 ഫൊ​റോ​ന​ക​ളി​ലെ നാ​ലു മേ​ഖ​ല​ക​ളി​ൽ പ​രി​സ്ഥി​തി ബോ​ധ​വ​ത്ക്ക​ര​ണ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കും. ഇ​ട​വ​ക​ക​ളി​ൽ പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ ക്ലാ​സു​ക​ളും വൃ​ക്ഷ​ത്തൈ​ക​ൾ ന​ട​ലും ഏ​ഴി​നു ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : nattu vishesham Family gatherings environmental

Recent News

Corehub Up