കണ്ണാറ: മലയോരഹൈവേ കമ്പനിപ്പടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറുപേർക്കു പരിക്കേറ്റു.
ചെന്നായ്പ്പാറ എറമ്പത്ത് വീട്ടിൽ മനീഷ്കുമാർ (32), മായ (28), പട്ടാമ്പി കൊപ്പം സ്വദേശികളായ ഹരേഷ് (37), ഗ്രീഷ്മ (34), അവന്തിക (8), ആദികേഷ് (4) എന്നിവർക്കാണു പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടിനാണ് അപകടം ഉണ്ടായത്. പീച്ചി ഭാഗത്തേ ക്കുപോയിരുന്ന കാറും പട്ടിക്കാട് ഭാഗത്തേക്കു പോയിരുന്ന കാറുമാണ് നേരിട്ട് കൂട്ടിയിടിച്ചത്. അപകടത്തിൽ രണ്ടു കാറുകളുടെയും മുൻഭാഗം പൂർണമായി തകർന്നു. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.