വടക്കാഞ്ചേരി: ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നഗരസഭ പതിനേഴാം ഡിവിഷൻ പരുത്തിപ്ര ഉന്നതിയിൽ താമസിക്കുന്ന പാലക്കുണ്ടിൽവീട്ടിൽ മിനി യുടെ വീടിനു മുകളിലേക്ക് മരംകടപുഴകിവീണ് വീടിനു കേടുപാടുകൾ സംഭവിക്കുകയും മിനിക്കു തലയ്ക്കുപരിക്കേൽക്കുകയും ചെയ്തു.
മരം വീടിനു മുകളിലേക്ക് വീണതിനെ തുടർന്ന് ഓടുകൾപൊട്ടി മിനിയുടെ തലയിൽ വീണാണു പരിക്കേറ്റത്. മിനിയെ ഡിവിഷൻ കൗൺസിലർ ബുഷറ റക്ഷീദിന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
Tags : nattu vishesham