x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെെ​ദ്യു​തി പോ​സ്റ്റു​ക​ളി​ൽ കാ​ടു​ക​യ​റി; പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് ആ​ക്ഷേ​പം


Published: June 5, 2026 08:01 AM IST | Updated: June 5, 2026 08:01 AM IST

കൊ​ര​ട്ടി: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ കൊ​ര​ട്ടി, കാ​ടു​കു​റ്റി, അ​ന്ന​മ​ന​ട, മേ​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് ചു​റ്റു​മാ​യി പു​ല്ലു​ക​ളും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു​ക​യ​റു​ന്നു. പ്ര​ധാ​ന​പാ​ത​ക​ളി​ലും ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും ഉ​ൾ​പ്പെ​ടെ ഇ​ത്ത​രം സ്ഥി​തി​നി​ല​നി​ൽ​ക്കു​ന്ന​ത് വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, സ്കൂ​ളു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് സ​മീ​പ​മു​ള്ള വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലും വ​ള്ളി​ക​ളും കു​റ്റി​ച്ചെ​ടി​ക​ളും വൈ​ദ്യു​ത ലൈ​നു​ക​ളി​ലേ​ക്ക് പ​ട​ർ​ന്നു​ക​യ​റി​യ നി​ല​യി​ലാ​ണ്. പ​ല ട്രാ​ൻ​സ്ഫോ​ർ​മ​ർ പ​രി​സ​ര​ങ്ങ​ളി​ലും മാ​സ​ങ്ങ​ളാ​യി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ ലൈ​നു​ക​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന​ത് വൈ​ദ്യു​തി ത​ട​സ​ത്തി​നും ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നും കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. വി​ഷ​യം പ​ല​ത​വ​ണ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പ് വൈ​ദ്യു​തി ലൈ​നു​ക​ൾ​ക്കും പോ​സ്റ്റു​ക​ൾ​ക്കും ചു​റ്റു​മു​ള്ള അ​പ​ക​ട​ക​ര​മാ​യ സ​സ്യാ​വ​ര​ണം നീ​ക്കം ചെ​യ്യേ​ണ്ട​ത് പ​തി​വ് ന​ട​പ​ടി​ക്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ങ്കി​ലും ഇ​ത്ത​വ​ണ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ത് ന​ട​പ്പാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം.

വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ലും ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ​ക്ക് സ​മീ​പ​വും വ​ള​രു​ന്ന കാ​ടു​ക​ളും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും അ​ടി​യ​ന്ത​ര​മാ​യി നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up