കുട്ടമ്പുഴ ടൗണിലും പരിസരത്തും ജില്ല പുകയില വിരുദ്ധ ഡ്രൈവിനോടനുബന്ധിച്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
കോതമംഗലം: കുട്ടമ്പുഴ ടൗണിലും പരിസരത്തും എറണാകുളം ജില്ലാ പുകയില വിരുദ്ധ ഡ്രൈവിനോടനുബന്ധിച്ച് ആരോഗ്യം, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരടങ്ങിയ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
നിരോധി ഉത്പന്നങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. നിരോധിത പുകയിലെ ഉല്‍പ്പന്നങ്ങളുടെ വില്പന, പൊതുസ്ഥലത്ത് പുകവലിക്കുക, പുകവലി പ്രോത്സാഹിപ്പിക്കുന്ന ബോര്‍ഡുകള്‍ എന്നിവക്കെതിരേയായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
റെയ്ഡിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആത്മാറാം, ജെഎച്ച്ഐമാരായ ആര്.എസ്. ജോയി, മഫീദ സലിം, കുട്ടമ്പുഴ പോലീസ് എഎസ്ഐ ബേസില്‍ ജോസഫ്, പഞ്ചായത്ത് ക്ലര്‍ക്ക് എന്‍. നിധിന് എന്നിവര്‍ നേതൃത്വം നല്കി.
Tags : Local News Nattuvishesham Ernakulam