കൊച്ചി: കമന്റടിച്ചത് ചോദ്യം ചെയ്ത പെണ്‍കുട്ടികളെ മര്‍ദിച്ച കേസില്‍ ഒളിവിലുള്ള മുഖ്യപ്രതിക്കായി അയല്‍ സംസ്ഥാനങ്ങളിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. മണ്ണാര്‍ക്കാട് സ്വദേശിയായ അക്ബറിനായി പാലക്കാടും പോലീസ് പരിശോധന തുടരുന്നു. പോകാനിടയുള്ള സ്ഥലങ്ങളും ബന്ധപ്പെടാന്‍ സാധ്യതയുള്ള ആളുകളെയും കേന്ദ്രീകരിച്ചുമാണ് അന്വേഷണം.
കേരളത്തിന് പുറത്തും പോലീസ് ഇയാള്‍ക്കായി പരിശോധന നടത്തുകയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ പറഞ്ഞു. ഏഴു പേരെയാണ് കേസില്‍ ഇനി പിടികൂടാനുള്ളത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.34ന് കലൂര്‍ പാവക്കുളം ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം.
Tags : Local News Nattuvishesham Ernakulam