x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ലെ കൂ​ട​ക​ളെ​ല്ലാം നി​റ​ഞ്ഞുക​വി​ഞ്ഞു


Published: June 5, 2026 02:30 AM IST | Updated: June 5, 2026 02:30 AM IST

കോ​​ട്ട​​യം: റോ​​ഡ​​രി​​കി​​ല്‍ മാ​​ലി​​ന്യ​​ങ്ങ​​ള്‍ സം​​ഭ​​രി​​ക്കാ​​നാ​​യി സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന കൂ​​ട​​ക​​ള്‍ നി​​റ​​ഞ്ഞ് ക​​വി​​ഞ്ഞി​​ട്ടും തി​​രി​​ഞ്ഞു നോ​​ക്കാ​​തെ അ​​ധി​​കൃ​​ത​​ര്‍. ത​​ദേ​​ശ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളും മു​​നി​സി​​പ്പാ​​ലി​​റ്റി​​ക​​ളു​​മാ​​ണ് റോ​​ഡ​​രി​​കി​​ല്‍ കു​​പ്പി​​യു​​ടെ ആ​​കൃ​​തി​​യി​​ലും ക​​മ്പി നെ​​റ്റ് ഉ​​പ​​യോ​​ഗി​​ച്ചും കൂ​​ട​​ക​​ള്‍ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

വേ​​സ്റ്റു​​ക​​ള്‍ വേ​​ര്‍​തി​​രി​​ച്ച് നി​​ക്ഷേ​​പി​​ക്കാ​​നും ഇ​​പ്പോ​​ള്‍ സം​​വി​​ധാ​​ന​​മു​​ണ്ട്. വീ​​ടു​​ക​​ളി​​ലെ വേ​​സ്റ്റ് ഹ​​രി​​ത​​ക​​ര്‍​മ സേ​​നാം​​ഗ​​ങ്ങ​​ള്‍ എ​​ത്തി സം​​ഭ​​രി​​ക്കാ​​റു​​ണ്ടെ​​ങ്കി​​ലും എ​​ല്ലാ​​വി​​ധ മാ​​ലി​​ന്യ​​ങ്ങ​​ളും കൊ​​ണ്ടു​​പോ​​കാ​​റി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് പൊ​​തു​നി​​ര​​ത്തു​​ക​​ളി​​ല്‍ സ്ഥാ​​പി​​ച്ചി​​രി​​ക്കു​​ന്ന ഇ​​ത്ത​​രം കൂ​​ട​​ക​​ളെ ജ​​ന​​ങ്ങ​​ള്‍ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്.

മി​​ക്ക​​യി​​ട​​ത്തും കൂ​​ട​​ക​​ളെ​​ല്ലാം നി​​റ​​ഞ്ഞ് പു​​റ​​ത്തേ​​ക്ക് മാ​​ലി​​ന്യ​​ങ്ങ​​ളെ​​ത്തു​​ന്ന നി​​ല​​യി​​ലാ​​ണ്. കൂ​​ട​​ക​​ള്‍ നി​​റ​​ഞ്ഞ​​തോ​​ടെ ആ​​ളു​​ക​​ള്‍ ഇ​​തി​​നു സ​​മീ​​പം മാ​​ലി​​ന്യ​​ങ്ങ​​ള്‍ വ​​ലി​​ച്ചെ​​റി​​യു​​ക​​യാ​​ണ്. ക​​ട​​ക​​ള്‍​ക്കു സ​​മീ​​പം പ്ര​​ധാ​​ന ക​​വ​​ല​​ക​​ളി​​ല്‍ മാ​​ലി​​ന്യ​​ക്കൂ​​ട​​ക​​ള്‍ നി​​റ​​ഞ്ഞി​​രി​​ക്കു​​ന്ന​​ത് യാ​​ത്ര​​ക്കാ​​ര്‍​ക്കും വ​​ലി​​യ ബു​​ദ്ധി​​മു​​ട്ടാ​​ണ് സൃ​​ഷ്ടി​​ക്കു​​ന്ന​​ത്.

പ്ലാ​​സ്റ്റി​​ക് സ​​ഞ്ചി​​ക​​ളി​​ല്‍ കെ​​ട്ടി​​ട, ഗാ​​ര്‍​ഹി​​ക മാ​​ലി​​ന്യ​​ങ്ങ​​ളും സ​​മീ​​പ​​ത്ത് കൂ​​ടി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്. കൃ​​ത്യ​​മാ​​യി അ​​ധി​​കൃ​​ത​​ര്‍ വേ​​സ്റ്റു​​ക​​ള്‍ നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്നി​​രി​​ക്കെ​​യാ​​ണ് അ​​ധി​​കൃ​​ത​​രു​​ടെ അ​​നാ​​സ്ഥ. മ​​ഴ​​ക്കാ​​ല​​മാ​​യ​​തോ​​ടെ ഇ​​തി​​ല്‍ വെ​​ള്ളം​വീ​​ണ് രോ​​ഗാ​​ണു​​ക്ക​​ളു​​ടെ ഉ​​റ​​വി​​ട​​മാ​​യി ഇ​​വി​​ടം മാ​​റു​​ക​​യാ​​ണ്. പ​​ല​​യി​​ട​​ത്തും ദു​​ര്‍​ഗ​​ന്ധം വ​​മി​​ക്കു​​ന്നു​​മു​​ണ്ട്. എ​​ത്ര​​യും വേ​​ഗം റോ​​ഡ​​രി​​കി​​ലെ വേ​​സ്റ്റ് സം​​ഭ​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ മാ​​ലി​​ന്യ​​ങ്ങ​​ള്‍ നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്നാ​​ണ് ജ​​ന​​ങ്ങ​​ള്‍ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത്.

Tags : nattu vishesham houses on the road filled with people.

Recent News

Corehub Up