Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ramayana Success

രാ​മാ​യ​ണ വി​ജ​യ​ത്തി​ൽ അ​മി​ത് ഷാ​യെ സ​ന്ദ​ർ​ശി​ച്ച് സാ​യി പ​ല്ല​വി​യും ര​ൺ​ബീ​ർ ക​പൂ​റും  

 

ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ സ​ന്ദ​ർ​ശി​ച്ച് രാ​മ​യ​ണ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ര​ൺ​ബീ​ർ ക​പൂ​ർ, സാ​യ് പ​ല്ല​വി, സം​വി​ധാ​യ​ക​ൻ നി​തേ​ഷ് തി​വാ​രി, നി​ർ​മാ​താ​വ് ന​മി​ത് മ​ൽ​ഹോ​ത്ര എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി​യി​ൽ അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ൾ 'വേ​ൾ​ഡ് ഓ​ഫ് രാ​മാ​യ​ണ'​യു​ടെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. അ​മി​ത് ഷാ​യും ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ ഹാ​ന്‍​ഡി​ലു​ക​ളി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

‘‘ഇ​ന്ത്യ​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രും വ​ലി​യ സ്നേ​ഹ​ത്തോ​ടെ ചി​ത്ര​ത്തെ നെ​ഞ്ചി​ലേ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഈ ​വേ​ള​യി​ൽ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യെ സ​ന്ദ​ർ​ശി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ ഞ​ങ്ങ​ള്‍‌​ക്ക് ഏ​റെ അ​ഭി​മാ​ന​മു​ണ്ട്’’ ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റി​ച്ചു.

ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​താ​വ് ന​മി​ത് മ​ൽ​ഹോ​ത്ര അ​മി​ത് ഷാ​യ്ക്ക് പൂ​ച്ചെ​ണ്ട് ന​ൽ​കു​ക​യും സം​വി​ധാ​യ​ക​ൻ നി​തേ​ഷ് തി​വാ​രി ഷാ​ൾ അ​ണി​യി​ച്ച് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

പ​ച്ച ബോ​ർ​ഡ​റു​ള്ള ഫ്ലെ​മിം​ഗോ-​പി​ങ്ക് നി​റ​ത്തി​ലു​ള്ള സാ​രി​യാ​ണ് സാ​യ് ധ​രി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം, ബ​ന്ദ്ഗാ​ല സ്യൂ​ട്ടി​ലാ​ണ് ര​ൺ​ബീ​ർ ക​പൂ​ർ എ​ത്തി​യ​ത്.

നേ​ര​ത്തേ, ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി​യി​ലെ ഗു​രു​ദ്വാ​ര ബം​ഗ്ലാ സാ​ഹി​ബി​ൽ എ​ത്തി രാ​മാ​യ​ണ ടീം ​പ്രാ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു. ര​ൺ​ബീ​ർ ക​പൂ​ർ, ന​മി​ത് മ​ൽ​ഹോ​ത്ര, സം​വി​ധാ​യ​ക​ൻ നി​തേ​ഷ് തി​വാ​രി എ​ന്നി​വ​രാ​ണ് ഗു​രു​ദ്വാ​ര ബം​ഗ്ലാ സാ​ഹി​ബി​ലെ​ത്തി​യ​ത്.

Latest News

Corehub Up