സായ് പല്ലവിയും രൺബീറും അമിത് ഷായെ സന്ദർശിച്ചപ്പോൾ
ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ച് രാമയണ സിനിമയുടെ അണിയറപ്രവർത്തകർ. രൺബീർ കപൂർ, സായ് പല്ലവി, സംവിധായകൻ നിതേഷ് തിവാരി, നിർമാതാവ് നമിത് മൽഹോത്ര എന്നിവരാണ് ഡൽഹിയിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ 'വേൾഡ് ഓഫ് രാമായണ'യുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അമിത് ഷായും തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
‘‘ഇന്ത്യയും ലോകമെമ്പാടുമുള്ള പ്രേക്ഷകരും വലിയ സ്നേഹത്തോടെ ചിത്രത്തെ നെഞ്ചിലേറ്റിയിരിക്കുകയാണ്. ഈ വേളയിൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിക്കാൻ സാധിച്ചതിൽ ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്’’ ചിത്രങ്ങള്‍ പങ്കുവച്ച് അണിയറ പ്രവര്‍ത്തകര്‍ കുറിച്ചു.
ചിത്രത്തിന്റെ നിർമ്മാതാവ് നമിത് മൽഹോത്ര അമിത് ഷായ്ക്ക് പൂച്ചെണ്ട് നൽകുകയും സംവിധായകൻ നിതേഷ് തിവാരി ഷാൾ അണിയിച്ച് അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
പച്ച ബോർഡറുള്ള ഫ്ലെമിംഗോ-പിങ്ക് നിറത്തിലുള്ള സാരിയാണ് സായ് ധരിച്ചിരുന്നത്. അതേസമയം, ബന്ദ്ഗാല സ്യൂട്ടിലാണ് രൺബീർ കപൂർ എത്തിയത്.
നേരത്തേ, ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഡൽഹിയിലെ ഗുരുദ്വാര ബംഗ്ലാ സാഹിബിൽ എത്തി രാമായണ ടീം പ്രാർഥന നടത്തിയിരുന്നു. രൺബീർ കപൂർ, നമിത് മൽഹോത്ര, സംവിധായകൻ നിതേഷ് തിവാരി എന്നിവരാണ് ഗുരുദ്വാര ബംഗ്ലാ സാഹിബിലെത്തിയത്.
Tags : Ramayana Sai Pallavi Ranbir Kapoor Amit Shah Ramayana Success