Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rambha

സൂപ്പർഹിറ്റ് താരജോഡികൾ കാനഡയിൽ കണ്ടുമുട്ടി; പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് രംഭ

തെ​ന്നി​ന്ത്യ​യുടെ സൂപ്പർഹിറ്റ് താരജോ​ഡി​ക​ളാ​യിരുന്ന രം​ഭ​യും പ്ര​ഭു​ദേ​വ​യും കാ​ന​ഡ​യി​ൽ വീ​ണ്ടും ഒ​ത്തു​ചേ​ർ​ന്നു. രം​ഭ​യു​ടെ കാ​ന​ഡ​യി​ലെ വ​സ​തി​യി​ൽ നടന്ന കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ൾ താ​രം ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. നി​മി​ഷ​ങ്ങ​ൾ​ക്ക​കം ​ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ വൈ​റ​ലാ​യി.

സ്വ​ന്തം വീ​ടിന്‍റെ മുറ്റത്തും സ​മീ​പ​ത്തെ ത​ടാ​ക​ത്തി​ന​രി​കി​ലു​മാ​യി പ്ര​ഭു​ദേ​വ​യ്ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് രം​ഭ പു​റ​ത്തു​വി​ട്ട​ത്. രം​ഭ​യു​ടെ ഭ​ർ​ത്താ​വി​നൊ​പ്പ​വും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​വും പ്ര​ഭു​ദേ​വ നി​ൽ​ക്കു​ന്ന ചി​ത്ര​ങ്ങ​ളും കൂ​ട്ട​ത്തി​ലു​ണ്ട്. 'പ്ര​ഭു മാ​സ്റ്റ​ർ ഞ​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ട്. അ​ദ്ദേ​ഹ​ത്തോ​ടും കു​ടും​ബ​ത്തോ​ടു​മൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ച്ചു. സ​ന്തോ​ഷ​ത്തിന്‍റെ നി​മി​ഷ​ങ്ങ​ൾ മാ​ത്രം...' എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് രം​ഭ ചി​ത്ര​ങ്ങ​ൾ പ​ങ്കിട്ടത്.

പോ​സ്റ്റി​നു താ​ഴെ ന​ടി ഖു​ശ്ബു സു​ന്ദ​ർ പ​ങ്കു​വെ​ച്ച ക​മന്‍റും ശ്ര​ദ്ധ നേ​ടി. സം​ഗീ​തമുയരുമ്പോൾ ര​ണ്ടു​പേ​രും ഒ​രു​മി​ച്ചു​ള്ള നി​മി​ഷ​ങ്ങ​ളെ വെ​ല്ലാ​ൻ മ​റ്റൊ​ന്നി​നു​മാ​കി​ല്ലെ​ന്നാ​ണ് ഖു​ശ്ബു കു​റി​ച്ച​ത്. തൊ​ണ്ണൂ​റു​ക​ളി​ലെ സ്ക്രീ​ൻ കെ​മി​സ്ട്രി​ക്കും നൃ​ത്ത​ച്ചു​വ​ടു​ക​ൾ​ക്കും പേ​രു​കേ​ട്ട താ​ര​ജോ​ഡി​ക​ളാ​ണ് ഇ​രു​വ​രും.

1992-ൽ '​സ​ർഗം' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ​രം​ഗ​ത്തെ​ത്തി​യ രം​ഭ, 2010-ൽ ​കാ​ന​ഡ​യി​ലെ ബി​സി​ന​സു​കാ​ര​നാ​യ ഇ​ന്ദ്ര​കു​മാ​ർ പ​ത്മ​നാ​ഥ​നെ വി​വാ​ഹം ക​ഴി​ച്ച് ടൊ​റ​ന്‍റോ​യി​ലേ​ക്ക് താ​മ​സം മാ​റു​ക​യാ​യി​രു​ന്നു. 2011-ന് ​ശേ​ഷം സി​നി​മ​ക​ളി​ൽനി​ന്നു വി​ട്ടു​നി​ന്നെ​ങ്കി​ലും റി​യാ​ലി​റ്റി ഷോ​ക​ളി​ൽ വി​ധി​ക​ർ​ത്താ​വാ​യി അ​വ​ർ സ​ജീ​വ​മാ​ണ്. നി​ല​വി​ൽ 'ജോ​ഡി ആ​ർ യു ​റെ​ഡി' സീ​സ​ൺ 2-ൽ ​വി​ധി​ക​ർ​ത്താ​വാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

Latest News

Corehub Up