Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rambutan Days

Kottayam

നാ​ട്ടി​ലിനി റം​ബൂ​ട്ടാ​ന്‍ ദി​ന​ങ്ങ​ള്‍

കോ​ട്ട​യം: നാ​ട്ടി​ലെ​ങ്ങും ഇ​നി ‌റം​ബൂ​ട്ടാ​ന്‍ ദി​ന​ങ്ങ​ള്‍. മാ​മ്പ​ഴ​ക്കാ​ല​വും ച​ക്ക​ക്കാ​ല​വും പ​തു​ക്കെ അ​വ​സാ​നി​ച്ചു. ഇ​നി​യു​ള്ള ഏ​താ​നും മാ​സ​ങ്ങ​ള്‍ റം​ബൂ​ട്ടാ​ന്‍ പ​ഴ​വ​ര്‍​ഗ വി​പ​ണി കീ​ഴ​ട​ക്കും. മാ​മ്പ​ഴ വി​പ​ണി​യി​ല്‍ ചി​ല​യി​ട​ങ്ങ​ളി​ല്‍ റം​ബൂ​ട്ടാ​ന്‍ എ​ത്തി​ത്തു​ട​ങ്ങി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ റം​ബൂ​ട്ടാ​ന്‍ പ​ഴ​ത്തി​നു കി​ലോ​ഗ്രാ​മി​നു 200 രൂ​പ മു​ത​ലാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ റം​ബൂ​ട്ടാ​ന്‍ ഇ​ക്കു​റി നേ​ര​ത്തെ വി​ള​ഞ്ഞു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. പ​ല കൃ​ഷി​ക്കാ​രും വ​വ്വാ​ലു​ക​ളി​ല്‍​നി​ന്നും മ​റ്റു പ​ക്ഷി​ക​ളി​ല്‍​നി​ന്നും പ​ഴ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ മ​ര​ങ്ങ​ളി​ല്‍ വ​ല​വി​രി​ച്ചു. ക​ച്ച​വ​ട​ക്കാ​ര്‍ മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ​യെ​ത്തി ഉ​ട​മ​ക​ളോ​ടു വി​ല പ​റ​ഞ്ഞു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ള്‍ ക​ഴി​യു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ പ​ഴ​ങ്ങ​ള്‍ വി​പ​ണി​യി​ൽ എ​ത്തു​ക​യും വി​ല കു​ത്ത​നെ താ​ഴു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും.

പ​ര​മാ​വ​ധി വി​ല ല​ഭി​ക്കു​ന്ന​തി​നാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ത​ന്നെ കൃ​ഷി​ക്കാ​ര്‍ പ​ഴ​ങ്ങ​ള്‍ വി​ല്പ​ന ന​ട​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. റം​ബൂ​ട്ടാ​നൊ​പ്പം മ​ങ്കോ​സ്റ്റി​നും വി​പ​ണി​യി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യ്ക്കും കി​ലോ​ഗ്രാ​മി​ന് 200 രൂ​പ മു​ത​ലാ​ണ് വി​ല. ദി​വ​സ​ങ്ങ​ള്‍ ക​ഴി​യു​ന്ന​തോ​ടെ വ​ഴി​യോ​ര​ങ്ങ​ളി​ലെ​ല്ലാം റം​ബൂ​ട്ടാ​ന്‍ വി​പ​ണി സ​ജീ​വ​മാ​കും.

റ​ബ​ര്‍ വി​ല കു​റ​യു​ക​യും ടാ​പ്പിം​ഗി​ന് ആ​ളു​ക​ളെ കി​ട്ടാ​തെ വ​രി​ക​യും ചെ​യ്ത​തോ​ടെ നി​ര​വ​ധി പേ​രാ​ണ് റ​ബ​ര്‍ മ​ര​ങ്ങ​ള്‍ വെ​ട്ടി​യ​ശേ​ഷം റം​ബൂ​ട്ടാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്. പാ​റ​ത്തോ​ട്, പി​ണ്ണാ​ക്ക​നാ​ട്, തി​ട​നാ​ട്, കൂ​ട്ടി​ക്ക​ല്‍, മു​ണ്ട​ക്ക​യം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റം​ബൂ​ട്ടാ​ന്‍ കൃ​ഷി​യു​ള്ള​ത്. മ​ല്ലി​ക​ശേ​രി, പി​ണ്ണാ​ക്ക​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഏ​ക്ക​ര്‍ ക​ണ​ക്കി​നു തോ​ട്ട​ങ്ങ​ളു​ണ്ട്. റം​ബൂ​ട്ടാ​ന്‍ തൈ​ക​ള്‍ വി​ല്‍​ക്കു​ന്ന ന​ഴ്‌​സ​റി​ക​ളും സ​ജീ​വ​മാ​ണ്.

Latest News

Corehub Up